Rafale ഉൾപ്പെടെയുള്ള യുദ്ധ വിമാന നിർമാണ സ്ഥാപന ഉടമ French ശതകോടീശ്വരൻ Olivier Dassault Helicopter അപകടത്തിൽ മരിച്ചു
ഫ്രാൻസിലെ Normandy യിൽ വെച്ചാണ് ഹെലികോപ്റ്റർ അപകടത്തിൽ പെട്ടതെന്ന് വാർത്ത ഏജൻസിയായ റോയിട്ടേയ്സ് റിപ്പോർട്ട് ചെയ്യുന്നു.
Paris : French ശതകോടീശ്വനും രാഷ്ട്രീയ പ്രവർത്തകനും യുദ്ധവിമാന നിർമാണ സ്ഥാപനങ്ങളുടെ ഉടമയുമായ Olivier Dassault Helicopter അപകടത്തിൽ മരിച്ചു. കഴിഞ്ഞ ദിവസം രാത്രി ഫ്രാൻസിലെ Normandy യിൽ വെച്ചാണ് ഹെലികോപ്റ്റർ അപകടത്തിൽ പെട്ടതെന്ന് വാർത്ത ഏജൻസിയായ റോയിട്ടേയ്സ് റിപ്പോർട്ട് ചെയ്യുന്നു.
ഫ്രഞ്ച് എയർക്രാഫ്റ്റ് ഭീമന്മാരായ ദസ്സോ ഏവിയേഷന്റെ സ്ഥാപകനായ മാർസെൽ ദസ്സോയുടെ ചെറുമകനാണ് ഒല്ലിവർ ദസ്സോ. ദസ്സോ ഏവിയേഷൻ ഫ്രാൻസ് കേന്ദ്രമായി നിരവധി ബിസ്സിനെസ് സ്ഥാപനങ്ങളിൽ പങ്കളികളാണ്. അതിൽ പ്രധാനമായും യുദ്ധവിമാന നിർമാണവുമാണ്. അടുത്തിടെ ഇന്ത്യ വാങ്ങിയ റാഫേൽ യുദ്ധ വിമാനവും ദസ്സൊ ഏവിയേഷനാണ് നിർമിച്ചിരിക്കുന്നത്.
ഒലിവിയർ ഡസ്സോൾട്ട് ഫ്രാൻസിനെ സ്നേഹിച്ചു. വ്യവസായത്തിന്റെ നായകൻ, നിയമനിർമ്മാതാവ്, പ്രാദേശിക തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥൻ, വ്യോമസേനയിലെ റിസർവ് കമാൻഡർ: ജീവിതകാലത്ത്, നമ്മുടെ രാജ്യത്തെ സേവിക്കുന്നതും അതിന്റെ സ്വത്തുക്കളെ വിലമതിക്കുന്നതും അദ്ദേഹം ഒരിക്കലും അവസാനിപ്പിച്ചില്ല. അദ്ദേഹത്തിന്റെ പെട്ടെന്നുള്ള മരണം വലിയ നഷ്ടമാണ്. അദ്ദേഹത്തിന്റെ കുടുംബത്തെയും പ്രിയപ്പെട്ടവരെയും കുറിച്ചാണ് തന്റെ ചിന്തകൾ എന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രൺ ട്വീറ്റ് ചെയ്തു.
ALSO READ : ലോകത്തിലെ രണ്ടാമത്തെ ധനികൻ എന്ന സ്ഥാനം Tesla CEO യ്ക്ക് നഷ്ടമായി; എങ്ങനെ?
2002 മുതൽ വലതുപക്ഷ പാർട്ടയായ ലെസ് റിപ്പബ്ലിക്കൻസ് പാർട്ടിയുടെ നിയമനിർമ്മാതാവായ ദസ്സോ ലോകത്തിലെ 361-ാമത്തെ ധനികനാണ്. സ്ഥാപകനായ മാർസലിന്റെ പ്രിയങ്കരനായി കാണപ്പെടുന്ന ഒലിവിയർ, സെർജിന്റെ പിൻഗാമിയായി ഫാമിലി ഹോൾഡിംഗിന്റെ തലവനായി കണക്കാക്കപ്പെട്ടിരുന്നു, എന്നാൽ ആ പങ്ക് മുൻ ഡസ്സോൾട്ട് ഏവിയേഷൻ സിഇഒ ചാൾസ് എഡൽസ്റ്റെന്നിന് ലഭിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...