ഹൃദയം തകരുന്നു: സഹായം വേണം ലോകത്തിനോട് ഇന്ത്യക്കായി അഭ്യർഥിച്ച് ഗ്രേറ്റ തൻബർഗ്
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3,46,786 കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്
സ്റ്റോക്ക്ഹോം: രാജ്യത്ത് കോവിഡ് (Covid19) വ്യാപനം രൂക്ഷമായതോടെ ഇന്ത്യക്ക് സഹായം നൽകണമെന്ന ആവശ്യവുമായി സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ തൻ ബർഗ്. ഇന്ത്യക്ക് അവസ്ഥ രൂക്ഷമായെന്നും അന്താരാഷ്ട്ര സമൂഹം ഇന്ത്യക്ക് ആവശ്യമായ സഹായം വേണമെന്നും ഗ്രേറ്റ ട്വിറ്ററിൽ ആവശ്യപ്പെട്ടു.
'ഇന്ത്യയിലെ സമീപകാല സംഭവ വികാസങ്ങള്‍ ഹൃദയഭേദകമാണ്. ആഗോള സമൂഹം മുന്നോട്ടുവരുകയും ആവശ്യമായ സഹായം നല്‍കണം'-ഗ്രെറ്റ (Greta Thunberg) ട്വീറ്റ് ചെയ്തു. ഇന്ത്യയിലെ കോവിഡ് ബാധയുടെ തീവ്രത വെളിപ്പെടുത്തുന്ന സ്കൈ ന്യൂസിന്റെ റിപ്പോര്‍ട്ടും ഗ്രെറ്റ പങ്കുവയ്ക്കുന്നു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3,46,786 കോവിഡ് (Covid) കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. 25 ലക്ഷം ആക്ടീവ് കേസുകളാണ് രാജ്യത്ത് നിലവിലുള്ളത്.
1,89,544 മരണങ്ങളാണ് ഇത് വരെ കോവിഡ് ബാധിച്ച് രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. നിലവിൽ കുറഞ്ഞത് 2624 മരണങ്ങളാണ് പ്രതിദിനം റിപ്പോർട്ട് ചെയ്യുന്നത്.
അതേസമയം രാജ്യത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി സമഗ്രമായ പ്രവർത്തനങ്ങളാണ് കേന്ദ്ര സർക്കാർ ആലോചിക്കുന്നത്. ഇതിനായി വിദേശ രാജ്യങ്ങളിൽ നിന്നും ഒാക്സിജൻ ഇറക്കുമതി ചെയ്യാനായുള്ള തീരുമാനവും എടുത്തിട്ടുള്ളു. ഇതിനായി ക്രയോജനിക് ടാങ്കറുകൾ സിംഗപ്പൂരിൽ നിന്നും എത്തിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...