Guinea: എബോള (Ebola) രഹിതമായി പ്രഖ്യാപിച്ച് 5 വർഷങ്ങൾക്ക് ശേഷം ഗിനിയയിൽ വീണ്ടും എബോള രോഗം സ്ഥിരീകരിച്ചതായി ഞായറാഴ്ച്ച പ്രഖ്യാപിച്ചു. കഴിഞ്ഞ ആഴ്ചകളിൽ മരിച്ച മൂന്ന് പേരിൽ എബോള വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചതിനെ തുടർന്നാണ് ഗിനിയയിൽ എബോള സാംക്രമിക രോഗം (Epidemic) വീണ്ടും എത്തിയതായി പ്രഖ്യാപിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഫെബ്രുവരി (February)ആദ്യ വാരം മരിച്ച ഒരു നഴ്‌സിന്റെ അന്ത്യകർമ്മങ്ങൾ (Funeral)നടന്ന സ്ഥലത്ത് നിന്നാണ് രോഗം ബാധിക്കാൻ ആരംഭിച്ചതെന്നാണ് ആരോഗ്യ പ്രവർത്തകർ അനുമാനിക്കുന്നത്. നഴ്‌സിന്റെ അന്ത്യകർമ്മങ്ങൾ പങ്കെടുത്ത 6 പേർക്കാണ് എബോള (Ebola) രോഗത്തിന്റെ ലക്ഷണങ്ങൾ കാണിച്ച്  തുടങ്ങിയത്. ഇതിൽ 2 പേർ പിന്നീട് മരിക്കുകയും 4 പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്‌തു. ഇതുവരെ രാജ്യത്ത് 7 പേർക്ക് എബോള രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.


ALSO READ: Corona കൈകാര്യം ചെയ്യുന്നതിലെ പിഴവ് വാർത്തയാക്കി; BBC ചാനലിന് വിലക്കേർപ്പെടുത്തി China


രോഗമുണ്ടെന്ന് സംശയിക്കപ്പെടുന്നവരെ എല്ലാം തന്നെ ഐസൊലേറ്റ് (Isolate)ചെയ്യുകയും അവരുടെ സമ്പർക്കത്തിൽ വന്നവരെ കണ്ടെത്തി നീരിക്ഷിക്കുകയും ചെയ്യുമെന്ന് ഗിനിയ ആരോഗ്യ മന്ത്രി അറിയിച്ചു. അതെസമയം ലോകാരോഗ്യ സംഘടനയുടെ (WHO)  പക്കൽ നിന്ന് എബോള വാക്‌സിൻ (Vaccine)വാങ്ങാനും ശ്രമിക്കുന്നുണ്ടെന്നും അറിയിച്ചു.


ALSO READ: Inhaler: 5 ദിവസത്തിനുള്ളില്‍ കോവിഡിനെ തുരത്തും ഈ അത്ഭുത ഇന്‍ഹെയ്‌ലര്‍


 ഗിനിയയിൽ 2013-2016 കാലഘട്ടത്തിൽ എബോള (Ebola) രോഗബാധ പടർന്ന് പിടിച്ചതിനെ തുടർന്ന് മരണമടഞ്ഞത് 11,300 പേരായിരുന്നു. എന്നാൽ 2016ന് ശേഷം ഇത് ആദ്യമായി ആണ് രാജ്യത്ത് രോഗം സ്ഥിരീകരിക്കുന്നത്. ഇത് കൂടാതെ ഗുക്കെഡോ പട്ടണത്തിൽ 5 പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.


ALSO READ: WHO: ചൈനയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കി ലോകാരോഗ്യ സംഘടന, Corona Virusന്‍റെ ഉത്ഭവം സംബന്ധിച്ച് തെളിവില്ല


രോഗം സ്ഥിരീകരിച്ചവർക്ക് ഹെമറേജോട് കൂടിയ പനിയാണ് പ്രധനമായും കണ്ട് വരുന്ന ലക്ഷണം. രോഗം ബാധിച്ചവരുമായി സമ്പർക്കത്തിൽ വന്ന എല്ലാവരെയും ക്വാറന്റൈനിൽ (Quarantine)പ്രവേശിപിച്ച് കഴിഞ്ഞു. ഒരു ആഴ്ച മുമ്പ് കോങ്കോയിലും എബോള വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. എന്നാൽ ഈ രണ്ട് സ്ഥലങ്ങളിലെയും രോഗബാധ തമ്മിൽ ബന്ധമൊന്നും കണ്ടെത്താൻ ഇനിയും കഴിഞ്ഞിട്ടില്ല. ആദ്യം രാജ്യത്ത് 4 മരണങ്ങൾ എബോള മൂലം ഉണ്ടായെന്നാണ് പ്രഖ്യാപിച്ചായിരുന്നത്. എന്നാൽ പിന്നീട് 3 ആണെന്ന് മാറ്റുകയായിരുന്നു. ഇതിന്റെ കാരണമെന്താണെന്ന് ഇനിയും വ്യക്തമായിട്ടില്ല.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.