ഇസ്താംബുള്‍:ഹാഗിയ സോഫിയ (Hagia Sophia)മുസ്ലിം പള്ളിയാക്കിയ തുര്‍ക്കിയുടെ നടപടിയെ വിമര്‍ശിച്ച ഗ്രീസിലെ പ്രതിഷേധങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി 
തുര്‍ക്കി രംഗത്ത്.


COMMERCIAL BREAK
SCROLL TO CONTINUE READING

വിമര്‍ശനങ്ങളെയും പ്രതിഷേധങ്ങളെയും അപലപിക്കുന്നതായി തുര്‍ക്കി വ്യക്തമാക്കി, പ്രതിഷേധത്തിന്‍റെ ഭാഗമായി തുര്‍ക്കിയുടെ പതാക കത്തിച്ചിരുന്നു.


ഗ്രീസ് ഉയര്‍ത്തിയ എതിര്‍പ്പുകളെ അപലപിക്കുന്നതായി തുര്‍ക്കി വിദേശകാര്യ മന്ത്രാലയമാണ് അറിയിച്ചത്, 


ഹാഗിയ സോഫിയ പള്ളി വീണ്ടും പ്രാര്‍ത്ഥനയ്ക്കായി തുറന്ന് കൊടുത്തതിന്‍റെ പേരില്‍ ഗ്രീസ് വീണ്ടും ഇസ്ലാമിനോടും തുര്‍ക്കിയോടും 
ശത്രുത കാണിക്കുകയാണ് എന്ന് തുര്‍ക്കി വിദേശകാര്യ മന്ത്രാലയ വക്താവ് ആരോപിച്ചു.


തുര്‍ക്കിയുടെ നടപടിയെ രൂക്ഷമായ ഭാഷയിലാണ് ഗ്രീസ് വിമര്‍ശിച്ചത്,തുര്‍ക്കി എപ്പോഴും ഒരു പ്രശ്നം ആണെന്നും ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ 
നാഗരികതയ്ക്കെതിരായ അപമാനമാണ് മ്യൂസിയം മുസ്ലിം പള്ളിയാക്കാനുള്ള തീരുമാനം എന്നും ഗ്രീക്ക് പ്രധാനമന്ത്രി കിരിയാക്കോസ് മിത്സോടാക്കിസ് 
അഭിപ്രായ പെട്ടിരുന്നു.


1500 വര്‍ഷം പഴക്കമുള്ള സ്മാരകത്തെ മുസ്ലിം ആരാധനാലയം ആക്കികൊണ്ടുള്ള ഉത്തരവ് രണ്ടാഴ്ച്ച മുന്‍പാണ് തുര്‍ക്കി പ്രസിഡന്റ് രജബ് തൊയ്ബ് ഉര്‍ദുഗാന്‍ 
പുറപ്പെടുവിച്ചത്.


86 വര്‍ഷത്തിന് ശേഷം ചരിത്ര പ്രധാനമായ ഹാഗിയ സോഫിയയില്‍ മുസ്ലിം പ്രാര്‍ഥനകള്‍ വെള്ളിയാഴ്ച മുഴങ്ങി,വെള്ളിയാഴ്ച വിശ്വാസികള്‍ക്കൊപ്പം
പ്രസിഡന്റ് ഉര്‍ദുഗാനും ഉത്ഘാടന പ്രാര്‍ത്ഥനകളില്‍ പങ്കെടുത്തിരുന്നു,


ഉര്‍ദുഗാന്‍ ഹാഗിയ സോഫിയ മുസ്ലിം പള്ളിയായി പ്രഖ്യാപിച്ചതിന് പിന്നാലെ ഇത് " ദ ഗ്രാന്‍ഡ്‌ ഹഗിയ സോഫിയ മോസ്ക്'' എന്നാണ് അറിയപെടുന്നത്.


Also Read:ഇന്ത്യയ്ക്ക് നേട്ടം, ആളില്ലാ പറക്കും വാഹനങ്ങളുടെ (UAV)കയ‌റ്റുമതി നിയന്ത്രണത്തില്‍ ഇളവുവരുത്തി അമേരിക്ക!!


യുനെസ്ക്കൊയുടെ ലോക പൈതൃക പട്ടികയില്‍ ഉള്‍പെട്ട ഹാഗിയ സോഫിയയെ സ്മാരകമാക്കി മാറ്റികൊണ്ടുള്ള 1930 ലെ ഉത്തരവ് നിയമ വിരുദ്ധം ആണെന്ന് 
തുര്‍ക്കി ഹൈക്കോടതി ഉത്തരവ് ഇട്ടതിന് പിന്നാലെയാണ് തുര്‍ക്കി ഭരണകൂടം മുസ്ലിം ആരാധനാലയം ആക്കികൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.


ബൈസന്റെയിന്‍ ചക്രവര്‍ത്തി ജസ്റ്റീനിയന്‍ ഒന്നാമന്‍ 537 ലാണ് ക്രിസ്തീയ ദേവലയമായി ഹാഗിയ സോഫിയ പണികഴിപ്പിച്ചത്,പിന്നീട് 1453 ല്‍
ഓട്ടമന്‍ തുര്‍ക്കികള്‍ കോണ്‍സ്റ്റാന്റിനോപ്പിള്‍ പിടിച്ചെടുത്തതോടെ ഹാഗിയ സോഫിയ മുസ്ലിം ആരാധനാലയം ആക്കി മാറ്റുകയായിരുന്നു.