Haiti President Jovenel Moise: ഹെയ്തി പ്രസിഡന്റ് വീട്ടിൽ വച്ച് വെടിയേറ്റ് കൊല്ലപ്പെട്ടു
ജോവെനെൽ മോയിസ് കൊല്ലപ്പെട്ടതായി ഇടക്കാല പ്രധാനമന്ത്രി ക്ലൗഡെ ജോസഫ് സ്ഥിരീകരിച്ചു
പോർട്ടോ പ്രിൻസ്: ഹെയ്തി പ്രസിഡന്റ് ജോവെനെൽ മോയിസ് (53) കൊല്ലപ്പെട്ടു. ജോവെനെൽ മോയിസ് കൊല്ലപ്പെട്ടതായി (Murder) ഇടക്കാല പ്രധാനമന്ത്രി ക്ലൗഡെ ജോസഫ് സ്ഥിരീകരിച്ചു.
സ്വകാര്യ വസതിയിൽ അതിക്രമിച്ച് കയറി അജ്ഞാതർ പ്രസിഡന്റിനെ വെടിവച്ച് കൊലപ്പെടുത്തിയതായാണ് റിപ്പോർട്ടുകൾ. ജോവെനെൽ മോയിസിന്റെ ഭാര്യ മാർട്ടിനെ മോയിസിനും വെടിയേറ്റു. ഇവരെ ആശുപത്രിയിൽ (Hospital) ചികിത്സയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ALSO READ: Philippine plane Crash Patikul: ഫിലിപ്പീൻസിൽ വ്യോമസേനാ വിമാനം തകർന്നു വീണു 40 പേരെ രക്ഷപ്പെടുത്തി
പ്രസിഡന്റിന്റെ കൊലപാതകം പ്രാകൃതമായ നടപടിയാണെന്ന് ഇടക്കാല പ്രധാനമന്ത്രി പ്രതികരിച്ചു. രാജ്യത്തെ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നും ക്ലൗഡെ ജോസഫ് പ്രതികരിച്ചു. രാഷ്ട്രീയ അസ്ഥിരത തുടരുന്ന ഹെയ്തിയിൽ നേരത്തെ പലയിടത്തും അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനിടെയാണ് പ്രസിഡന്റിന്റെ (President) കൊലപാതകം ഉണ്ടായിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA