US Federal Judge: ഫെഡറല്‍ ജഡ്​ജിയായി ഇന്ത്യന്‍ വംശജ, ദക്ഷിണേഷ്യയില്‍ നിന്നും ഈ പദവിയിലെത്തുന്ന ആദ്യ വ്യക്തിയായി Shalina D Kumar

ഫെഡറല്‍ ജഡ്​ജിയായി (Federal Judge) ഇന്ത്യന്‍ വംശജയെ നിയമിച്ച്‌ അമേരിക്കന്‍ ഭരണകൂടം 

Written by - Zee Malayalam News Desk | Last Updated : Jul 1, 2021, 03:28 PM IST
  • സര്‍ക്യൂട്ട്​ കോടതി ജഡ്​ജിയായിരുന്ന ഷാലിന ഡി കുമാറിനെയാണ്​ (Shalina D Kumar) മിഷിഗണ്‍ (Michigan) ജില്ലാ കോടതിയുടെ ചുമ​തലയുള്ള ഫെഡറല്‍ ജഡ്​ജിയായി വൈറ്റ്​ ഹൗസ്​ (White House) നിയമിച്ചത്.
  • ബുധനാഴ്ചയാണ് വൈറ്റ്ഹൌസ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
  • ദക്ഷിണേഷ്യയില്‍ നിന്നും ഫെഡറല്‍ ജഡ്ജി സ്ഥാനത്തെത്തുന്ന ആദ്യ വ്യക്തിയെന്ന ബഹുമതിയും ഇനി ഷാലിനയ്ക്ക് സ്വന്തം.
 US Federal Judge: ഫെഡറല്‍ ജഡ്​ജിയായി  ഇന്ത്യന്‍ വംശജ, ദക്ഷിണേഷ്യയില്‍ നിന്നും   ഈ പദവിയിലെത്തുന്ന  ആദ്യ വ്യക്തിയായി   Shalina D Kumar

Washington DC: ഫെഡറല്‍ ജഡ്​ജിയായി (Federal Judge) ഇന്ത്യന്‍ വംശജയെ നിയമിച്ച്‌ അമേരിക്കന്‍ ഭരണകൂടം 

സര്‍ക്യൂട്ട്​ കോടതി ജഡ്​ജിയായിരുന്ന ഷാലിന ഡി കുമാറിനെയാണ്​  (Shalina D Kumar) മിഷിഗണ്‍  (Michigan) ജില്ലാ കോടതിയുടെ  ചുമ​തലയുള്ള ഫെഡറല്‍ ജഡ്​ജിയായി വൈറ്റ്​ ഹൗസ്​  (White House) നിയമിച്ചത്.   ബുധനാഴ്ചയാണ് വൈറ്റ്ഹൌസ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. 

2007 മുതല്‍ ഓക്​ലന്‍ഡ്​ കൗണ്ടി സിക്​സ്​ത്​ സര്‍ക്യുട്ട്​ കോടതിയില്‍ (Oakland County Sixth Circuit Court) സേവനമനുഷ്​ഠിച്ചുവരികയായിരുന്നു ഇവര്‍.  ചീഫ് ജഡ്ജിയുടെ ചുമതലകള്‍ക്ക് പുറമേ സിവില്‍, ക്രിമിനല്‍ കേസുകളും  ഇവരുടെ  പരിഗണനയ്ക്ക് എത്തും. 

10 വര്‍ഷത്തോളം സ്വകാര്യ മേഖലയില്‍ സേവനം ചെയ്​ത ശേഷമാണ്​  ഷാലിന ഡി കുമാര്‍  2007ല്‍ സര്‍ക്കാര്‍ സര്‍വീസിലെത്തിയത്​.

Also Read: Covaxin കോവിഡ് ഡെൽറ്റ വകഭേദങ്ങളിലും ഫലപ്രദമെന്ന് കണ്ടെത്തി അമേരിക്കൻ ഹെൽത്ത് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്

1993ല്‍ മിഷിഗണ്‍ യൂണിവേഴ്​സിറ്റിയിലും 1996ല്‍ ഡെട്രോയിറ്റ്​ യൂണിവേഴ്​സിറ്റിയിലുമായാണ്  ഷാലിന വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്.

ദക്ഷിണേഷ്യയില്‍ നിന്നും   ഫെഡറല്‍ ജഡ്ജി സ്ഥാനത്തെത്തുന്ന ആദ്യ വ്യക്തിയെന്ന  ബഹുമതിയും ഇനി   ഷാലിനയ്ക്ക്  സ്വന്തം.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News