Gaza City : ഹാമാസിന്റെ (Hamas) ഗാസാ സിറ്റി കമാൻഡർ ഇസ്രായേൽ (Israel) വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു. 2014ലെ യുദ്ധത്തിന് ശേഷം ആദ്യമായിട്ടാണ് പാലസ്തിനിലെ (Palestine) ഹമാസിന്റെ ഒരു ഉയർന്ന നേതാവ് ആക്രമണത്തിൽ കൊല്ലപ്പെടുന്നത്. ഹമാസ് ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഗാസിയിലേക്ക് നടത്തിയ വ്യോമാക്രമണത്തിൽ ബസ്സേം ഇസ്സാ തുടങ്ങിയ ഹമാസിന്റെ നിരവധി മുതർന്ന നേതാക്കൾ കൊല്ലപ്പെട്ടുയെന്ന് നേരത്തെ ഇസ്രായേലിന്റെ ആഭ്യന്തര സുരക്ഷ ഏജൻസി അറിയിച്ചിരുന്നു. ഹമാസിന്റെ ജനറൽ സ്റ്റാഫുമായി ഏറ്റവും അടുത്ത ബന്ധമുള്ളവരെയാണ് വധിച്ചിരിക്കുന്നതെന്ന് ഇസ്രായേൽ മിലിട്ടറി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്.


ALSO READ : ഇസ്രായേൽ-ഗാസ സംഘർഷം: ഒരിക്കലും മായാത്ത ചോര പാടുകൾ


അതേസമയം ഇസ്രായേലിനെതിരെ പ്രതിഷേധം ഉയർത്തുന്നവരെയും മുറിവേൽപ്പിക്കുന്നവർക്കെതിരെയും നാശനഷ്ടങ്ങൾ ഉണ്ടാക്കുന്നവർക്കെതിരെ ശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന് പ്രധാനമന്ത്രി ബെൻജമിൻ നെതന്യാഹു അറിയിച്ചിരുന്നു. 


അരാജകത്വം ഉടൻ അവസാനിപ്പിക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി അറിയിക്കുന്നത്. ലോഡിലും എക്രെയിലും ഉടലെടുത്ത അക്രമങ്ങൾക്കെതിരെയായി ഈ പ്രദേശങ്ങളിൽ പ്രത്യേക അതിർത്തി സുരക്ഷ സേനയെ വിന്യസിപ്പിക്കുമെന്ന് നെതന്യാഹു പറഞ്ഞു.


ALSO READ : ഇസ്രയേൽ-പലസ്തീൻ സംഘർഷം രൂക്ഷം; ലോ‍ഡിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഇസ്രയേൽ പ്രധാനമന്ത്രി


കഴിഞ്ഞാഴ്ചയിൽ ജറുസലേമിൽ ഇസ്രായേലികളും ഹമാസ് പ്രവർത്തകരും തമ്മിലുണ്ടായ പ്രശ്നമാണ് ഇന്ന് ഈ സ്ഥിതിയിലേക്കെത്തിച്ചത്. അത് പിന്നീട് ഈ തിങ്കളാഴ്ച ഹമാസ് ഇസ്രായേലിൽ റോക്കറ്റ് ആക്രമണം നടത്തിയതോടെ വളരെ ഗുരുതരമാകുകയായിരുന്നു. ഇത്തരത്തിൽ മുന്നോട്ട് പോയാൽ സ്ഥിതി 2014 യുദ്ധത്തിന് സമാനമാകുമെന്നാണ് കണക്ക് കൂട്ടലുകൾ.


ALSO READ : ഹമാസിന്റെ ഷെൽ ആക്രമണത്തിൽ ഇസ്രയേലിൽ മലയാളി യുവതി കൊല്ലപ്പെട്ടു, നാട്ടിലേക്ക് ഫോൺ വിളിക്കുന്നതിനിടെയായിരുന്നു യുവതി കൊല്ലപ്പെട്ടത്


കഴിഞ്ഞ ദിവസം ഹമാസിന്റെ ഷെൽ ആക്രമണത്തിൽ മലയാളി യുവതി കൊല്ലപ്പെട്ടിരുന്നു. ഇടുക്കി സ്വദേശിനിയായ സൗമ്യ സന്തോഷാണ് ഷെൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.