ശ്രീലങ്കയിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് സർക്കാർ; ആരോഗ്യ സേവനം അടിയന്തര ഘട്ടങ്ങളിൽ മാത്രം
ഇനി അടിയന്തര ആവശ്യങ്ങൾക്ക് മാത്രമാകും ലങ്കയിലെ ആശുപത്രികളിൽ ചികിത്സ ലഭിക്കുക.
ഭക്ഷണ സാധനങ്ങൾക്കും മരുന്നിനും ഇന്ധനത്തിനും രൂക്ഷമായ പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് സർക്കാർ. മരുന്നിനും ആരോഗ്യപരിചരണ രംഗത്ത് ആവശ്യമായ മറ്റ് സാധനങ്ങൾക്കും കടുത്ത ക്ഷാമം നേരിട്ട് തുടങ്ങിയതോടെയാണ് സർക്കാർ നടപടി. ഇനി അടിയന്തര ആവശ്യങ്ങൾക്ക് മാത്രമാകും ലങ്കയിലെ ആശുപത്രികളിൽ ചികിത്സ ലഭിക്കുക.
സർക്കാരും ആരോഗ്യ വകുപ്പും ലങ്കൻ ജനതയ്ക്ക് ആരോഗ്യസേവനങ്ങൾ ഉറപ്പാക്കുന്നതിൽ പൂർണമായി പരാജയപ്പെട്ടെന്ന് സർക്കാർ മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷൻ ആരോപിച്ചു. ജനങ്ങളുടെ ജീവന് സംരക്ഷണം നൽകാൻ കഴിയാത്ത സർക്കാരാണ് ലങ്കയെ നയിക്കുന്നതെന്നും മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷൻ കുറ്റപ്പെടുത്തി. ജനങ്ങളുടെ നികുതി പണം ഉപയോഗിച്ച് സർക്കാർ തന്നെയാണ് ശ്രീലങ്കയിൽ ആശുപത്രികൾ സ്ഥാപിച്ചിട്ടുള്ളത്. സാധാരണക്കാരുടെ ആരോഗ്യപരിചരണത്തിന് സർക്കാർ മേഖലയിലെ ആശുപത്രിയെയാണ് ബഹുഭൂരിപക്ഷം ജനങ്ങളും ആശ്രയിക്കുന്നത്. പുതിയ തീരുമാനം ലങ്കൻ ജനതയെ കാര്യമായി ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA