കോവിഡ് വന്നുപോകട്ടെയെന്ന നിലപാട് ഏറ്റവും അപകടകരം, ലോകാരോഗ്യ സംഘടന
കോവിഡ് വന്നുപോകട്ടെയെന്ന നിലപാട് ഏറെ അപകടകരമാണെന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥനം ഗബ്രിയേസസ് (Tedros Adhanom Ghebreyesus)
Geneva: കോവിഡ് വന്നുപോകട്ടെയെന്ന നിലപാട് ഏറെ അപകടകരമാണെന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥനം ഗബ്രിയേസസ് (Tedros Adhanom Ghebreyesus)
കോവിഡ് (COVID-19) ബാധിക്കുമ്പോള്‍ ഒരു ജനസമൂഹം കോവിഡ് പ്രതിരോധം താനെ കണ്ടെത്തുമെന്നുള്ള ധാരണ തെറ്റാണെന്നും വൈറസിനെ കൂടുതല്‍ പകരാന്‍ അനുവദിക്കുന്നത് അനീതിയാണെന്നും ലോകാരോഗ്യ സംഘടന (World Health Organisation) തലവന്‍ പറഞ്ഞു.
കോവിഡ് ബാധിച്ചാല്‍ ശരീരത്തിന് പ്രതിരോധ ശേഷി ലഭിക്കുമെന്ന പ്രചാരണം തെറ്റാണ്. കോവിഡ് രോഗത്തെ തെറ്റായ രീതിയില്‍ സമീപിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വാക്‌സിനേഷന്‍റെ സങ്കല്‍പമാണ് ആര്‍ജിത പ്രതിരോധം. വാക്‌സിനേഷന്‍ ഒരു ഘട്ടത്തിലെത്തിയാല്‍ മാത്രമേ ഇത് കൈവരിക്കാന്‍ സാധിക്കൂ, അദ്ദേഹം പറഞ്ഞു.
അതേസമയം പൊതുജനാരോഗ്യ ചരിത്രത്തിന്‍റെ ഒരു ഘട്ടത്തില്‍ പോലും പകര്‍ച്ചവ്യാധിയോട് പ്രതിരോധിക്കാനുള്ള മാര്‍ഗമായി ആര്‍ജിത പ്രതിരോധ ശേഷിയെ ഉപയോഗിച്ചിട്ടില്ലെന്നും ഗബ്രിയേസസ് വ്യക്തമാക്കി. അപകടകരമായ വൈറസിനെ കൂടുതല്‍ പകരാന്‍ അനുവദിക്കുന്നത് അനീതിയാണ്. അത് ഒരിക്കലും ശരിയായ പ്രതിരോധ മാര്‍ഗവുമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കോവിഡിന് എതിരായി എങ്ങനെ രോഗപ്രതിരോധ ശേഷി വര്‍ദ്ധി പ്പിക്കാമെന്നത് സംബന്ധിച്ച വിവരങ്ങളുടെ അഭാവവും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രതിരോധ ശേഷി എത്ര ശക്തമാണെന്നും ആന്‍റിബോഡി ശരീരത്തില്‍ എത്രനാള്‍ നിലനില്‍ക്കുമെന്നുതും സംബന്ധിച്ച വ്യക്തമായ പഠനങ്ങള്‍ റിപ്പോര്‍ട്ട് ഇതുവരെ പുറത്തുവന്നിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.
മിക്ക രാജ്യങ്ങളുടെയും ജനസംഖ്യയില്‍ 10%ല്‍ താഴെ മാത്രമാണ് രോഗം ബാധിച്ചത്. കോവിഡിനെ നേരിടാന്‍ കുറുക്കുവഴികളോ മാന്ത്രിക വിദ്യയോ ഇല്ല. മാര്‍ഗം സമഗ്രമായ സമീപനം മാത്രമാണ്. കോവിഡിനെതിരെ പോരാടാന്‍ എല്ലാ ആയുധങ്ങളും എടുത്ത് പ്രയോഗിക്കണം, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോകത്ത് ഇതുവരെ 37.8 മില്ല്യണ്‍ ആളുകള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 26.3 മില്ല്യണ്‍ ആളുകള്‍ക്ക് രോഗം ഭേദമായപ്പോള്‍ 1.08 മില്ല്യണ്‍ ആളുകള്‍ മരണത്തിന് കീഴടങ്ങി.