Omicron Scare: ഇന്ത്യയുൾപ്പെടെ 8 രാജ്യങ്ങളിലേക്കുള്ള വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി ഹോങ്കോംഗ്
Omicron Scare: ഒമിക്രോണിനെ തുടർന്ന് ജനുവരി 21 വരെ ഇന്ത്യയുൾപ്പെടെ എട്ട് രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾക്ക് ഹോങ്കോങ് വിലക്കേർപ്പെടുത്തി. റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കൊവിഡിന്റെ അഞ്ചാമത്തെ തരംഗം ഹോങ്കോങ്ങിൽ എത്തിയെന്നാണ്.
Omicron Updates: രാജ്യത്ത് കോവിഡ്19 ന്റെ വകഭേദമായ ഒമിക്രോണ്‍ (Omicron) കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഹോങ്കോങ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിരിക്കുകയാണ്. ഇന്ത്യയുള്‍പ്പെടെ എട്ട് രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്കാണ് ജനുവരി 21 വരെ ഹോങ്കോങ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.
റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഇന്ത്യക്കുപുറമെ ഓസ്‌ട്രേലിയ, കാനഡ, ഫ്രാന്‍സ്, പാക്കിസ്ഥാന്‍, ഫിലിപൈന്‍സ്, യു.കെ, യു.എസ്.എ എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കാണ് രണ്ടാഴ്ചത്തേക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.
വരുന്ന ശനിയാഴ്ച മുതല്‍ രണ്ടാഴ്ചത്തേക്കാണ് വിലക്കെന്ന് സൗത്ത് ചൈന മോര്‍ണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. വിമാനയാത്രക്കാര്‍ക്കുള്ള വിലക്കിന് പുറമെ അന്താരാഷ്ട്ര യാത്രാവിലക്കും പൊതുപരിപാടികള്‍ക്കുള്ള നിയന്ത്രണവും രാത്രി കര്‍ഫ്യുവും ഉള്‍പ്പെടെ കര്‍ശന നിയന്ത്രണങ്ങളാണ് ഹോങ്കോങ്ങിൽ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഒമിക്രോൺ (Omicron) ബാധ അതിവേഗം പടരാനുള്ള സാധ്യത കാരണം വൈകുന്നേരം 6 മണിക്ക് ശേഷം രണ്ടാഴ്ചത്തേക്ക് റെസ്റ്റോറന്റുകൾ അടച്ചിടും. കളിസ്ഥലങ്ങൾ, ബാറുകൾ, ബ്യൂട്ടി സലൂണുകൾ എന്നിവയും ഈ സമയം അടച്ചിരിക്കും. സമൂഹത്തിനിടയിൽ അണുബാധ അതിവേഗം പടരാനുള്ള സാധ്യത കണക്കിലെടുത്ത് കർശനമായ നിയമങ്ങൾ നടപ്പാക്കേണ്ടത് ആവശ്യമാണെന്ന് ഹോങ്കോംഗ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ കാരി ലാം പറഞ്ഞു.
Also Read: IHU Corona Variant: ഒമിക്രോണിന് പിന്നാലെ വരുന്നു ഇരട്ടി വ്യാപന ശേഷിയുള്ള "ഇഹു", ലോകം ഭീതിയിലേയ്ക്ക്
രാജ്യം കോവിഡ് അഞ്ചാം തരംഗത്തെ നേരിടാനുള്ള തയാറെടുപ്പുകളുടെ ഭാഗമായാണ് പുതിയ നിയന്ത്രണങ്ങള്‍. Omicron വ്യാപനം തടയുന്നതിന് അടുത്തിടെ നിയന്ത്രണം ഏര്‍പ്പെടുത്തിയ എട്ട് രാജ്യങ്ങളിൽ നിന്നോ അല്ലെങ്കിൽ അവിടെ സന്ദർശനം നടത്തിയവർക്കോ തിരിച്ച് ഹോങ്കോങ്ങിലേക്ക് മടങ്ങുന്നതിന് രണ്ടാഴ്ചത്തേക്ക് വിലക്കുണ്ടാകും. ഈ നടപടികൾ സമൂഹത്തിൽ ഒമൈക്രോൺ രൂപം പകരുന്നത് തടയാൻ സഹായിക്കുമെന്നാണ് ലാം പറയുന്നത്. 38 പേര്‍ക്കാണ് ഹോങ്കോങ്ങില്‍ ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ചത്.
കോവിഡ്-19 ന്റെ അഞ്ചാമത്തെ തരംഗം "സാങ്കേതികമായി" എത്തിയതായി പ്രമുഖ മൈക്രോബയോളജിസ്റ്റ് പ്രൊഫസർ യുവൻ ക്വോക്ക്-യുങ് പറഞ്ഞു. ബുധനാഴ്ച ഹോങ്കോങ്ങിൽ 38 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതോടെ മൊത്തം രോഗബാധിതരുടെ എണ്ണം 12,799 ആയി. ഇതുവരെ അണുബാധ മൂലം മരണമടഞ്ഞത് 213 പേരാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...