IHU Corona Variant: ഒമിക്രോണിന് പിന്നാലെ വരുന്നു ഇരട്ടി വ്യാപന ശേഷിയുള്ള "ഇഹു", ലോകം ഭീതിയിലേയ്ക്ക്

കോവിഡ്  ഡെല്‍റ്റ, ഒമിക്രോണ്‍ വകഭേദങ്ങള്‍ ലോകത്തെ ഭീതിയുടെ മുള്‍മുനയില്‍  നിര്‍ത്തിയിരിയ്ക്കുകയാണ്.  ആ അവസരത്തില്‍ ഞെട്ടിക്കുന്ന മറ്റൊരു  വാര്‍ത്തയാണ്  ഫ്രാന്‍സില്‍നിന്നും പുറത്തുവരുന്നത്‌. 

Written by - Zee Malayalam News Desk | Last Updated : Jan 4, 2022, 04:22 PM IST
  • ഒമിക്രോണിനു പിന്നാലെ കൊറോണ വൈറസിന്‍റെ മറ്റൊരു വകഭേദമായ ‘ഇഹു’ ഫ്രാന്‍സില്‍ സ്ഥിരീകരിച്ചിരിയ്ക്കുകയാണ്.
  • ഗവേഷകർ പറയുന്നതനുസരിച്ച് 46 മ്യൂട്ടേഷനുകൾ സംഭവിച്ച ഈ വകഭേദത്തിന് പ്രതിരോധശേഷി കൂടുതലാണ്.
  • ഒമിക്രോണിനേക്കാൾ കൂടുതൽ ഇത് വാക്സിനുകളെ പ്രതിരോധിക്കും.
IHU Corona Variant: ഒമിക്രോണിന് പിന്നാലെ വരുന്നു ഇരട്ടി വ്യാപന ശേഷിയുള്ള   "ഇഹു", ലോകം ഭീതിയിലേയ്ക്ക്

IHU Corona Variant: കോവിഡ്  ഡെല്‍റ്റ, ഒമിക്രോണ്‍ വകഭേദങ്ങള്‍ ലോകത്തെ ഭീതിയുടെ മുള്‍മുനയില്‍  നിര്‍ത്തിയിരിയ്ക്കുകയാണ്.  ആ അവസരത്തില്‍ ഞെട്ടിക്കുന്ന മറ്റൊരു  വാര്‍ത്തയാണ്  ഫ്രാന്‍സില്‍നിന്നും പുറത്തുവരുന്നത്‌. 

ഒമിക്രോണിനു പിന്നാലെ  കൊറോണ വൈറസിന്‍റെ മറ്റൊരു  വകഭേദമായ  ‘ഇഹു’ (IHU)   ഫ്രാന്‍സില്‍ സ്ഥിരീകരിച്ചിരിയ്ക്കുകയാണ്.  

ലോകത്ത്  ഒമിക്രോൺ വ്യാപനം തീവ്രമായി നിൽക്കുന്നതിനിടെയാണ് കൊറോണയുടെ അടുത്ത വകഭേദവും കണ്ടെത്തിയിരിയ്ക്കുന്നത്.  b.1.640.2 (ഇഹു- IHU)) എന്ന വകഭേദമാണ് ദക്ഷിണ ഫ്രാൻസിലെ മാർസെയിൽസിൽ കണ്ടെത്തിയത്. 

Also Read: Covid Update In Bihar: ബീഹാറില്‍ കൊറോണ വ്യാപനം അതിശക്തം, 168 ഡോക്ടർമാർക്ക് രോഗം സ്ഥിരീകരിച്ചു

IHU എന്ന് പേരിട്ടിരിക്കുന്ന, B.1.640.2 വേരിയന്‍റ്  മെഡിറ്ററേനി ഇഹു ഇൻഫെക്ഷൻ ഇൻസ്റ്റിറ്റ്യൂട്ടിലെ അക്കാദമിക് വിദഗ്ധരാണ് (institute IHU Mediterranee Infection) കണ്ടെത്തിയത്.  അതിനാലാണ് b.1.640.2 എന്ന വകഭേദത്തിന് ഇഹു  (IHU) എന്ന് പേരിട്ടത്. ഡബ്ല്യൂഎച്ച്ഒ അംഗീകരിക്കുന്നത് വരെ പുതിയ വകഭേദം ഈ പേരിലാകും അറിയപ്പെടുക.

ഗവേഷകർ പറയുന്നതനുസരിച്ച്   46 മ്യൂട്ടേഷനുകൾ  സംഭവിച്ച ഈ വകഭേദത്തിന്  പ്രതിരോധശേഷി കൂടുതലാണ്. അതായത്  ഒമിക്രോണിനേക്കാൾ കൂടുതൽ ഇത്  വാക്സിനുകളെ  പ്രതിരോധിക്കും.   

Also Read: Covid third wave updates | രാജ്യത്ത് കോവിഡ് കേസുകളിൽ വൻ വർധന; 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 37,379 കേസുകൾ, ഒമിക്രോൺ കേസുകൾ 1,892

പുതിയ വകഭേദമായ ഇഹുവിന്  ഒമിക്രോണിനെക്കാൾ വ്യാപന ശേഷി കൂടുതലാണെന്നാണ് കണ്ടെത്തൽ. ഫ്രാൻസില്‍ ഇതിനോടകം  12 പേരിൽ ഈ വൈറസ് കണ്ടെത്തി.  ആഫ്രിക്കൻ രാജ്യമായ കാമറൂണിൽ നിന്നും ഫ്രാൻസിലെത്തിയ ആളിലാണ് ഈ വൈറസ്  ആദ്യം സ്ഥിരീകരിച്ചത്. തുടർന്ന് ഇയാളുമായി സമ്പർക്കത്തിൽ ഏർപ്പെട്ട ആൾക്ക് കൂടി രോഗം സ്ഥിരീകരിക്കുകയായിരുന്നു.

അതേസമയം, ഒമിക്രോണ്‍ ഇതിനോടകം  നൂറോളം രാജ്യങ്ങളില്‍ സ്ഥിരീകരിച്ചു.  ഇന്ത്യയില്‍  
ഇതുവരെ 1900 പേർക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News