South African Covid Variant : പുതിയ കോവിഡ് വകഭേദം: ഹോങ് കോങിൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നു
B.1.1.529 എന്ന് നിലവിൽ അറിയപ്പെടുന്ന കോവിഡ് വകഭേദം ആദ്യം സൗത്ത് ആഫ്രിക്കയിൽ നിന്നെത്തിയ യാത്രക്കാരനിലാണ് കണ്ടെത്തിയത്.
Hong Kong : ആഫ്രിക്കയിൽ (Africa) കണ്ടെത്തിയ പുതിയ കോവിഡ് വകഭേദത്തെ (New Covid Variant) മൂലമുള്ള രണ്ട് കോവിഡ് കേസുകൾ (Covid 19) ഹോങ് കോങിൽ കണ്ടെത്തി. സൗത്ത് ആഫ്രിക്കയിലാണ് വകഭേദം ആദ്യം കണ്ടെത്തിയത്. സൗത്ത് ആഫ്രിക്കയിൽ നിന്നെത്തിയ യാത്രക്കാരിലാണ് നിലവിൽ രോഗബാധ കണ്ടെത്തിയത്. പുതിയ കോവിഡ് വകഭേദം ആഗോള തലത്തിൽ ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്.
B.1.1.529 എന്ന് നിലവിൽ അറിയപ്പെടുന്ന കോവിഡ് വകഭേദം ആദ്യം സൗത്ത് ആഫ്രിക്കയിൽ നിന്നെത്തിയ യാത്രക്കാരനിലാണ് കണ്ടെത്തിയത്. അതേസമയം രണ്ടാമത്തെ കേസ് ഈ യാത്രക്കാരൻ ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന ഹോട്ടൽ റൂമിന്റെ അടുത്ത റൂമിൽ ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന ആൾക്കാണ് സ്ഥിരീകരിച്ചിരിക്കുന്നത്.
ALSO READ: New Zealand Reopening : അടുത്ത വർഷം ഏപ്രിൽ മുതൽ ന്യൂസീലാൻഡ് അന്താരാഷ്ട്ര യാത്ര അനുവദിക്കും
ഹോങ് കോങ് ഗവണ്മെന്റ് നൽകുന്ന വിവരം അനുസരിച്ച് വായുവിലൂടെയാകാം രോഗം പകർന്നത്. വ്യാഴാഴ്ച രാത്രിയോടെയാണ് ഹോങ് കോങ് സർക്കാർ വിവരം പുറത്ത് വിട്ടത്. പുതിയ വകഭേദത്തെ കുറിച്ചുള്ള ഏറ്റവും ആശങ്ക ഉയർത്തുന്ന വസ്തുത ഇത് പെട്ടന്ന് തന്നെ വളരെയധികം മ്യൂറ്റേഷന് വിധേയമാകുന്നുവെന്നാണ്. മാത്രമല്ല മറ്റ് വകഭേദങ്ങളിൽ നിന്ന് ഈ വകഭേദം വളരെ വ്യത്യസ്തവുമാണ്.
രണ്ട് ദക്ഷിണാഫ്രിക്കൻ സർവ്വകലാശാലകളിൽ ജീൻ സീക്വൻസിങ് സ്ഥാപനങ്ങൾ നടത്തുന്ന ബയോ ഇൻഫോർമാറ്റിക്സ് പ്രൊഫസറായ ടുലിയോ ഡി ഒലിവേരയാണ് ഈ വകഭേദത്തിന്റെ മ്യൂറ്റേഷൻ വളരെയധികമാണെന്ന് അറിയിച്ചത്. മ്യൂട്ടേഷൻ വളരെയധികം ആശങ്കയുണ്ടാക്കുന്നതായി ദക്ഷിണാഫ്രിക്കൻ ആരോഗ്യമന്ത്രി ജോ ഫാഹ്‌ല പറഞ്ഞു.
ഇതിനോടകം തന്നെ ഈ വകഭേദവുമായി ബന്ധപ്പെട്ട 100 കേസുകൾ കണ്ടെത്തി കഴിഞ്ഞുവെന്ന് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കമ്യൂണിക്കബിൾ ഡിസീസസിലെ ക്ലിനിക്കൽ മൈക്രോബയോളജിസ്റ്റും റെസ്പിറേറ്ററി ഡിസീസ് മേധാവിയുമായ ആൻ വോൺ ഗോട്ട്ബെർഗ് പറഞ്ഞു. ഇത് കൂടാതെ ബോട്സ്വാനയിലും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
പുതിയ കോവിഡ് വകഭേദത്തെ കുറിച്ച് ചർച്ച ചെയ്യാൻ ലോകാരോഗ്യ സംഘടന യോഗം ചേർന്നിരുന്നു. സൗത്ത് ആഫ്രിക്കയുമായി അതിർത്തി പങ്കിടുന്ന ബോട്സ്വാനയിൽ വാക്‌സിനേഷൻ സ്വീകരിച്ച ആളുകൾക്കാണ് രോഗബാധ സ്ഥിരീകരിച്ചതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിച്ചു. അതേ സമയം രോഗബാധയെ തുടർന്ന് യുകെ സൗത്ത് ആഫ്രിക്കയിൽ നിന്നും, മറ്റ് അഞ്ച് രാജ്യങ്ങളിൽ നിന്നുമുള്ള ഫ്‌ളൈറ്റുകൾ താത്കാലികമായി നിരോധിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...