New Delhi : എണ്ണ ഉത്പാദനത്തിൽ ഇടിവ് നേരിടുന്ന സാഹചര്യത്തിൽ അമേരിക്ക തങ്ങൾ കരുതിവെച്ചിരിക്കുന്ന ഇന്ധന ശേഖരണം (Reserve Oil) വിപണിയിലേക്ക് ഇറക്കാൻ ഒരുങ്ങുന്നു. ഇന്ത്യ ഉൾപ്പെടെയുള്ള എണ്ണ ഉപഭോക്തൃ രാജ്യങ്ങൾക്കൊപ്പമാണ് അമേരിക്ക ഈ നീക്കത്തിന് തയ്യാറാകുന്നത്.
ആഗോളത്തലത്തിൽ എണ്ണ ഉത്പാദനം വർധിപ്പിക്കണമെന്നുള്ള യുഎസിന്റെ ആവശ്യം തള്ളിയ ഒപെക് പ്ലസ് രാജ്യങ്ങൾക്കുള്ള തിരിച്ചടിയായിട്ടാണ് ഇതിലൂടെ അമേരിക്ക ഉദ്ദേശിക്കുന്നത്. പോരാത്തതിന് ഇന്ത്യക്ക് പുറമെയുള്ള മറ്റ് ഉപഭോക്തൃ രാജ്യങ്ങളായ ചൈനയും ജപ്പാനും യുഎസിന് പിന്തുണ അറിയിച്ചിട്ടുണ്ടെന്നാണ് അന്തരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ALSO READ : Fuel Price Reduced: പൊതുജനത്തിന് കേന്ദ്രത്തിന്റെ ദീപാവലി സമ്മാനം: പെട്രോളിന് 5ഉം ഡീസലിന് 10 രൂപയും കുറച്ചു
ഇന്ധന വില വർധനയിൽ പൊറുതിമുട്ടിയിരിക്കുന്ന എണ്ണ ഉപഭോക്തൃ രാജ്യങ്ങൾ പ്രതീക്ഷയോടെയാണ് ഈ നീക്കത്തെ കാണുന്നത്. ഇങ്ങനെ അമേരിക്ക പ്രതീക്ഷിക്കുന്ന തലത്തിൽ എണ്ണ പൊതുവിപണിയിലേക്കെത്തിയാൽ സൗദി അറേബ്യയും റഷ്യയും നയിക്കുന്ന ഒപെക് പ്ലസ് രാജ്യങ്ങളുടെ സാമ്പത്തിക സ്ഥിതിയെ ബാധിച്ചേക്കാമെന്നാണ് സാമ്പത്തിക വിദഗ്ധർ അനുമാനിക്കുന്നത്. അങ്ങനെ വരുകെയാണെങ്കിൽ ഒപെക് പ്ലസ് രാജ്യങ്ങൾ എണ്ണ ഉത്പാദനം വർധിപ്പിക്കുന്നതിന് നിർബന്ധിതരാകുമെന്നാണ് ഇന്ത്യയും അമേരിക്കയും ഉൾപ്പെടെയുള്ള ഉപഭോക്തൃ രാജ്യങ്ങളുടെ നിഗമനം.
അതേസമയം ഇന്ത്യ ഇതുവരെ എത്രനാളത്തേക്ക് എത്രത്തോളം എണ്ണ വിപണയിലേക്ക് ഇറക്കേണ്ടി വരുന്നമെന്ന് തീരുമാനിച്ചിട്ടില്ല. ഇത് ചൈനയ്ക്കും ജപ്പാനിനോടൊപ്പം ചേർന്ന് തീരമാനം എടുക്കാനാണ് ഇന്ത്യ നിശ്ചിയിച്ചിരിക്കുന്നത്.
ALSO READ : Fuel Price : സംസ്ഥാനം ഇന്ധന വിലയിലെ നികുതി കുറയ്ക്കില്ലെന്ന് ധനമന്ത്രി ബാലഗോപാൽ
അപ്പോൾ ഈ ഘട്ടത്തിൽ ഉയരുന്ന ചോദ്യമിതാണ്, ഇങ്ങനെ എണ്ണ വിപണിയലേക്ക് ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾ ഇറക്കിയാൽ രാജ്യത്തെ ഇന്ധന വില ഇനിയും കുറയുമോ? നേരത്തെ എണ്ണയുടെ ഉത്പാദനം ആഗോളത്തലത്തിൽ കുറഞ്ഞ സാഹചര്യത്തിലാണ് രണ്ടാം കോവിഡ് തരംഗത്തിന് ശേഷം ഇന്ധന വില അനിയന്ത്രിതമായി ഉയർന്നത്. അത് ചില സംസ്ഥാനങ്ങളിൽ പെട്രോൾ വില 120 രൂപ വരെ എത്തിച്ചിരുന്നു.
എന്നാൽ അതിന് മുമ്പ് അന്തരാഷ്ട്ര വിപണയിൽ ബാരലിന് 50ത് ഡോളറിൽ താഴെ എണ്ണയുടെ വില എത്തിയപ്പോഴും ഇന്ത്യയിൽ പ്രെടൊളിന്റെയും ഡീസലിന്റെയും റീട്ടെയിൽ വിലയിൽ എണ്ണ കമ്പനികൾ കുറച്ചില്ല. അന്നും പെട്രേളിന്റെ വില 80 രൂപ കഴിഞ്ഞ് നിൽക്കുന്ന സ്ഥിതിയായിരുന്നു. ആ സമയത്ത് സർക്കാർ വില കുറയ്ക്കാതെ അധികം വരുമാനം ഉണ്ടാക്കുകയായിരുന്നു.
അങ്ങനെയിരിക്കെ കരുതൽ ഇന്ധന ശേഖരം പൊതുവിപണിയിലേക്ക് ഇന്ത്യ ഇറക്കാൻ ഒരുങ്ങുമ്പോൾ രാജ്യത്തിനുള്ളിലെ പെട്രോൾ വില കുറയാൻ സാധ്യത വളരെ കുറവാണ്. പോരാത്തതിന് അടുത്തിടെയായി പെട്രോളിനും ഡീസലിനും എക്സൈസ് ഡ്യൂട്ടി കുറച്ചതിലുള്ള നഷ്ടം ഇതിലൂടെ നികത്താനാകും ഇന്ത്യ ശ്രമിക്കുക എന്നതാണ് വാസ്തവം. ഒരുപക്ഷെ സർക്കാർ നേരത്തെ ചെയ്തതു പോലെ ചെയ്യാതിരുന്നാൽ രാജ്യത്തെ പെട്രോളിന്റെയും ഡീസലിന്റെയും റീട്ടെയിൽ വിലയിൽ കുറവ് രേഖപ്പെടുത്തിയേക്കാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...