ന്യുയോർക്ക്: അയോധ്യ ശ്രീരാമ ക്ഷേത്രത്തിന്റെ മാതൃക ന്യൂയോർക്കിലെ ടൈംസ് സ്ക്വയറിൽ പ്രദർശിപ്പിക്കാനുള്ള അവസാന ഘട്ട ഒരുക്കങ്ങൾ നടക്കുന്നതായി റിപ്പോർട്ട്.    അയോധ്യയിലെ ക്ഷേത്ര നിർമ്മാണത്തിന് തറക്കല്ലിടുന്ന അതേദിവസം അതായത്  ആഗസ്റ്റ് അഞ്ചാം തീയതി ശ്രീരാമന്റെ ചിത്രവും രാമക്ഷേത്രത്തിന്റെ  3ഡി ഛായാചിത്രങ്ങളും പ്രദർശിപ്പിക്കും. ഇതിന്റെ സംഘാടകർ ഇതൊരു ആഘോഷമായിട്ടാണ് കാണുന്നത്.   


COMMERCIAL BREAK
SCROLL TO CONTINUE READING

Also read: പ്രത്യേക കാലാവസ്ഥയിൽ മാത്രം വരുന്ന രോഗമല്ല കോറോണ: WHO 


ഇന്ത്യയിലെ സുപ്രധാനമായ ആഘോഷങ്ങളേയും അതുപോലെ ലോകത്തെ പ്രസിദ്ധമായ മറ്റ് ആഘോഷങ്ങളെല്ലാം പ്രദര്‍ശിപ്പിക്കുന്നതില്‍ ഏറെ പേരുകേട്ട ഇടമാണ് ന്യൂയോര്‍ക്ക് നഗരത്തിലെ ടൈംസ് സ്ക്വയര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി നിർമാണത്തിന് തറക്കല്ലിടാൻ പോകുന്ന ദിവസം ന്യൂയോർക്കിലെ ചരിത്ര നിമിഷം ആഘോഷിക്കാൻ ഒരുങ്ങുന്നതായി പ്രമുഖ കമ്മ്യൂണിറ്റി നേതാവും അമേരിക്കൻ ഇന്ത്യ പബ്ലിക് അഫയേഴ്സ് കമ്മിറ്റി പ്രസിഡന്റുമായ ജഗദീഷ് സെവാനി പറഞ്ഞു.


Also read: നീന്തിക്കുളിച്ച് നടി സ്വാസിക, ചിത്രങ്ങൾ കാണാം..


അമേരിക്കയിലെ ഇന്ത്യൻ വംശജനും പ്രസിദ്ധനായ സാമൂഹ്യ പ്രവർത്തകനുമായ ജഗദീഷ് സെവാനിയാണ് ഇന്ത്യയിലെ ചരിത്രമുഹൂര്‍ത്തം അമേരിക്കയില്‍ പ്രദര്‍ശിപ്പിക്കാന്‍ മുന്‍കൈ എടുക്കുന്നത്.  ആഗസ്റ്റ് 5 ന് രാവിലെ 8 മുതൽ രാത്രി 10 വരെ ഹിന്ദിയിലും ഇംഗ്ലീഷിലുമുള്ള 'ജയ് ശ്രീ റാം' എന്ന വാക്കുകളുടെ ചിത്രങ്ങൾ, രാമന്റെ ഛായാചിത്രങ്ങളും വീഡിയോകളും, ക്ഷേത്രത്തിന്റെ രൂപകൽപ്പനയുടെയും വാസ്തുവിദ്യയുടെയും 3 ഡി ഛായാചിത്രങ്ങളും ശിലാസ്ഥാപനം നടത്തിയ ചിത്രങ്ങളും ലോകത്തെ ഏറ്റവും പ്രശസ്തമായ ടൈംസ് സ്ക്വയറിൽ പ്രദർശിപ്പിക്കും.


ടൈംസ് സ്ക്വയറിലെ വലിയ ഡിജിറ്റല്‍ ബോര്‍ഡുകള്‍ പരസ്യ കമ്പനികളില്‍ നിന്നും അഞ്ചാം തീയതിയിലേയ്ക്ക് ബുക്ക് ചെയ്തതായും ജഗ്ദീഷ് പറഞ്ഞു. 17000 ചതുരശ്ര അടിയിലാണ് LEd സ്‌ക്രീനില്‍ ശ്രീരാമ രൂപവും രാമക്ഷേത്ര മാതൃകയും തെളിയുക.