ബിഷ്കെക്ക്: വിദേശ വിദ്യാർത്ഥികൾക്കുനേരെ അക്രമം തുടരുന്ന പശ്ചാത്തലത്തിൽ കിർഗിസ്താനിലെ ഇന്ത്യക്കാരായ വിദ്യാർത്ഥികളോട് വീടിന് പുറത്തിറങ്ങരുതെന്ന് നിർദേശം നൽകി ഇന്ത്യൻ കോൺസുലേറ്റ്. നിരവധി പാകിസ്താനി വിദ്യാർത്ഥികൾക്കെതിരെ ഹോസ്റ്റലുകളിൽ ആക്രമണം ഉണ്ടായതോടെയാണ് ഇന്ത്യയുടെ ഈ മുന്നറിയിപ്പ്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: മഴ, മിന്നൽ പ്രളയം; അഫ്​ഗാനിസ്ഥാനിൽ മരിച്ചവരുടെ എണ്ണം 300 കടന്നു


'ഞങ്ങൾ ഞങ്ങളുടെ വിദ്യാർത്ഥികളുമായി ബന്ധപ്പെട്ടിരുന്നു. ഇപ്പോൾ സ്ഥിതി​ഗതികൾ ശാന്തമാണ്. എന്നാൽ തത്ക്കാലം വീടിനുള്ളിൽ തന്നെ തുടരണമെന്ന് വിദ്യാർത്ഥികളോട് നിർദേശിച്ചിട്ടുണ്ടെന്നും. എന്തെങ്കിലും പ്രശ്നമുണ്ടായാൽ എംബസിയുമായി ബന്ധപ്പെടണമെന്ന് അറിയിച്ചിട്ടുണ്ടെന്നും ഇന്ത്യൻ കോൺസുലേറ്റ് എക്സിൽ കുറിച്ചു.  ഇന്ത്യൻ എംബസിയുമായി നിരന്തരം ബന്ധപ്പെട്ടുക്കൊണ്ടിരിക്കാൻ വിദ്യാർത്ഥികളോട് വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും നിർദേശിച്ചു. ആക്രമണത്തിൽ മൂന്ന് പാക് വിദ്യാർത്ഥികൾ കൊല്ലപ്പെട്ടെന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ വാർത്ത പ്രചരിച്ചിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ സ്ഥിരീകരണമൊന്നും ലഭിച്ചില്ലെന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്. 


Also Read: സ്വർണ്ണവില സർവ്വകാല റെക്കോഡിലേക്ക്; ഇന്ന് കൂടിയത് 640 രൂപ


മേയ് 13-ന് ​കിർ​ഗിസ്താൻ വിദ്യാർത്ഥികളും ഈജിപ്ഷ്യൻ വിദ്യാർഥിത്കളും തമ്മിലുണ്ടായ അക്രമത്തിന്റെ വീഡിയോ ഓൺലൈനിലൂടെ വ്യാപകമായി പ്രചരിച്ചതാണ് പ്രശ്നം വഷളാകാൻ കാരണമായതെന്ന് പാക് എംബസി പറഞ്ഞു. ഇന്ത്യ, പാകിസ്താൻ, ബം​ഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ താമസിക്കുന്ന ബിഷ്കെക്കിലെ ഹോസ്റ്റലുകളെയാണ് ജനകൂട്ടം ലക്ഷ്യംവെച്ചത്.


Also Read: ത്രിഗ്രഹി യോഗം: ഇനി വെറും മണിക്കൂറുകൾ മാത്രം... ഈ രാശിക്കാരുടെ ഭാഗ്യം മിന്നിത്തിളങ്ങും!


 


ആക്രമിക്കപ്പെട്ടതിൽ ബിഷ്കെക്കിലെ മെഡിക്കൽ സർവ്വകലാശാലയുടെ ഹോസ്റ്റലുകളും പാകിസ്താൻ ഉൾപ്പടെയുള്ള വിദേശ രാജ്യങ്ങളിലെ വിദ്യാർത്ഥികൾ താമസിക്കുന്ന സ്വകാര്യ വസതികളും ഉൾപ്പെടും. ഇവിടെ ഇന്ത്യ, പാകിസ്താൻ, ബം​ഗ്ലാ​ദേശ് എന്നീ രാജ്യങ്ങളിലെ വിദ്യാർത്ഥികളാണ് താമസിക്കുന്നത്. നിരവധി പാക് വിദ്യാർത്ഥികൾക്ക് നിസാരമായ പരിക്കേറ്റതായാണ് വിവരം. പാക് വിദ്യാർത്ഥികൾ മരിച്ചെന്നും ബലാത്സം​ഗത്തിന് ഇരയായെന്നും സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റുകൾ വന്നിരുന്നു. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.