ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും വലിയ പ്രവാസി സമൂഹം ഇന്ത്യാക്കാരാണെന്ന് പഠന റിപ്പോർട്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 18 ദശലക്ഷം ഇന്ത്യാക്കാരാണ് ജീവിക്കുന്നതെന്നാണ് എന്ന് ഐക്യരാഷ്ട്രസഭയുടെ ഇന്റര്‍നാഷണല്‍ മൈഗ്രേഷന്‍ 2020 ഹൈലൈറ്റ്‌സ് റിപ്പോര്‍ട്ട് വെളിപ്പെടുത്തിയത്.യു.എന്‍ സാമ്പത്തിക സാമൂഹികകാര്യ വിഭാഗത്തിന്റെ കീഴിലെ ജനസംഖ്യാ വിഭാഗം മേധാവി ക്ലയര്‍ മെനോസിസിയാണ് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐക്ക് നല്‍കിയ അഭിമുഖത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്.  യു.എ.ഇ, സൗദി, യു.എസ്  എന്നീ രാജ്യങ്ങളിലാണ് കൂടുതല്‍ പ്രവാസികളും താമസിക്കുന്നത് എന്നാണ് റിപ്പോർട്ടില്‍ പറയുന്നത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

ALSO READകല്ലമ്പലത്തെ യുവതിയുടെ മരണം: കൊലപാതകമെന്ന് ബന്ധുക്കൾ,കേസന്വേഷണം കൂടുതല്‍ ദിശകളിൽ


വളരെ ഊര്‍ജസ്വലവും ചലനാത്മകവുമായ കുടിയേറ്റ സമൂഹമാണ് ഇന്ത്യാക്കാരുടേതെന്നും ക്ലെയര്‍ പറഞ്ഞു. യുഎഇ(UAE)യില്‍ 35 ലക്ഷവും യുഎസില്‍ 27 ലക്ഷവുമാണ് സൗദിയില്‍ 25 ലക്ഷവുമാണ് പ്രവാസി ഇന്ത്യയ്ക്കാര്‍. ആസ്‌ട്രേലിയ, കനഡ, കുവൈത്ത്, ഒമാന്‍, പാകിസ്താന്‍, ഖത്തര്‍, യുകെ എന്നിവിടങ്ങളിലും വലിയ തോതില്‍ ഇന്ത്യന്‍ സമൂഹമുണ്ട്. അന്താരാഷ്ട്ര തലത്തില്‍ ഏറ്റവും കൂടുതല്‍ കുടിയേറ്റക്കാരെ സ്വീകരിച്ച രാഷ്ട്രം യുഎസാണ്(America). 2020ല്‍ 5.1 കോടി കുടിയേറ്റക്കാരാണ് അമേരിക്കയിലുള്ളത്. ജര്‍മനിയാണ് രണ്ടാം സ്ഥാനത്ത് 1.6 കോടി. സൗദിയില്‍ 1.3 കോടിയും റഷ്യയില്‍ 1.2 കോടിയും യുകെയില്‍ 90 ലക്ഷവും കുടിയേറ്റക്കാര്‍ അധിവസിക്കുന്നു.


ALSO READകാമുകിയെ വെട്ടിനുറുക്കി ചുമരിലൊളിപ്പിച്ച യുവാവ് അറസ്റ്റിൽ


2000-2020 ദശാബ്ദത്തില്‍ ഏറ്റവും കൂടുതല്‍ കുടിയേറ്റം നടന്നത് ജര്‍മനി, സ്‌പെയിന്‍, സൗദി അറേബ്യ, യുഎഇ, യുഎസ് എന്നിവിടങ്ങളിലേക്കാണ്. Covid മഹാമാരി കുടിയേറ്റത്തിന്റെ വേഗത കുറച്ചതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.