കാമുകിയെ വെട്ടിനുറുക്കി ചുമരിലൊളിപ്പിച്ച യുവാവ് അറസ്റ്റിൽ

കാമുകിയെ കൊന്ന് മൃതദേഹം ഫ്ലാറ്റിന്റെ ചുമരിനുള്ളിൽ ഒളിപ്പിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ പാൽഗറിലാണ് സംഭവം

Written by - Zee Hindustan Malayalam Desk | Last Updated : Jan 16, 2021, 03:21 PM IST
  • കാമുകിയെ കൊന്ന് മൃതദേഹം ഫ്ലാറ്റിന്റെ ചുമരിനുള്ളിൽ ഒളിപ്പിച്ച യുവാവിനെ അറസ്റ്റ് ചെയ്തു
  • മഹാരാഷ്ട്രയിലെ പാൽഗറിലാണ് സംഭവം
  • വിവാഹത്തിന് നിർബന്ധിച്ച യുവതിയെ കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കി ഫ്ലാറ്റിന്റെ ചുമരിൽ ഒളിപ്പിക്കുയായിരുന്നു
  • കഴിഞ്ഞ ഒക്ടോബർ 21 മുതലാണ് യുവതിയെ കാണാതായത
കാമുകിയെ വെട്ടിനുറുക്കി ചുമരിലൊളിപ്പിച്ച യുവാവ് അറസ്റ്റിൽ

മഹാരാഷ്ട്ര: കാമുകിയെ കൊന്ന് മൃതദേഹം ഫ്ലാറ്റിന്റെ ചുമരിനുള്ളിൽ ഒളിപ്പിച്ച 30ക്കാരനായ യുവാവിനെ അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ (Maharashtra) പാൽഗറിൽ കഴിഞ്ഞ ഒക്ടോബറിലായിരുന്നു സംഭവം നടന്നത്. 32ക്കാരിയായ യുവതിയുടെ അസ്ഥികൂടം കണ്ടെത്തിയതോട് കൂടിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ALSO READ: ഡൽഹിയിൽ പട്ടാപ്പകൽ 50കാരനെ വെടിവെച്ചു കൊന്നു

ഇരുവരും തമ്മിൽ 5 വർഷമായി പ്രണയത്തിലായിരുന്നു തുടർന്ന് യുവതി വിവാഹത്തിന് നിർബന്ധിച്ചത് കൊലപാതകത്തിൽ കലാശിച്ചതാകമെന്നാണ് മഹാരാഷ്ട്ര പൊലീസിന്റെ (Maharastra Police) നിഗമനം. യുവതിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം വെട്ടിനുറുക്കി ഫ്ലാറ്റിന്റെ ചുമരിൽ ഒളിപ്പിക്കുയായിരുന്നു. സംഭവത്തിന് ശേഷവും യുവാവ് ഇതേ ഫ്ലാറ്റിലായിരുന്നു  താമസിച്ച് വന്നിരുന്നത്. 

ALSO READ: ഓടുന്ന ട്രെയിനിൽ നിന്നും ഭാര്യയെ തള്ളിയിട്ട് കൊന്നു; ഭർത്താവ് അറസ്റ്റിൽ

കഴിഞ്ഞ ഒക്ടോബർ 21 മുതലാണ് യുവതിയെ കാണാതാകുന്നത്. കാണാതായതിനെ തുടർന്ന് ബന്ധുക്കൾ യുവാവിനെ സമീപിച്ചിരുന്നെങ്കിലും യുവതി വാപിയിൽ പോയിരിക്കുയാണെന്ന മറുപടിയാണ് ലഭിച്ചത്. മറുപടിയിൽ തൃപ്തരാകാതിരുന്ന ബന്ധുക്കൾ നൽകിയ പരാതിയിൽ യുവാവിനെ ചോദ്യം ചെയുകയും കുറ്റസമ്മതം നടത്തുകയുമായിരുന്നു. പ്രതിയുടെ വെളുപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് പാൽഗറിലെ ഫ്ലാറ്റിന്റെ ചുമരിൽ നിന്നും യുവതിയുടെ അസ്ഥികൂടം കണ്ടെത്തിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

More Stories

Trending News