Iran-Israel Conflict: ഷെൽറ്ററുകളിലേക്ക് മാറാൻ തയാറായിരിക്കണം; ഇസ്രയേലിലെ ഇന്ത്യക്കാർക്ക് ജാഗ്രത നിർദ്ദേശം
ഇസ്രയേലിലെ ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം നൽകി ഇന്ത്യൻ എംബസി.
ടെൽ അവീവ്: ഇസ്രയേലിലെ ഇന്ത്യക്കാർക്ക് ജാഗ്രത നിർദ്ദേശവുമായി ഇന്ത്യൻ എംബസി. അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും ഷെൽറ്ററുകളിലേക്ക് മാറാൻ എപ്പോഴും തയാറായിരിക്കണമെന്നും ഇന്ത്യൻ എംബസി അറിയിച്ചു. എല്ലാവരും ജാഗ്രത പാലിക്കാനും ആവശ്യമായ സുരക്ഷാ പ്രോട്ടോക്കോളുകൾ പാലിക്കാനും അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. സ്ഥിതിഗതികൾ എംബസി സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണെന്നും ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ഇസ്രായേൽ അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും എംബസി അറിയിച്ചു.
സുരക്ഷിതമായ ബങ്കറുകളിലേക്ക് മാറാൻ തയാറായിരിക്കണമെന്ന് ഇസ്രയേലിലെ യുഎസ് എംബസി ജീവനക്കാർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. ഇസ്രയേലിലെ വിമാനത്താവളങ്ങൾ അടച്ചു. ജോർദാനിൽ വ്യോമഗതാഗതം നിർത്തുകയും ചെയ്തു.
കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ഇസ്രയേലിന് നേരെ ഇറാൻ ബാലിസ്റ്റിക് മിസൈൽ തൊടുത്ത് വിട്ടത്. 180ലധികം മിസൈലുകളാണ് ഇസ്രയേലിന് മേൽ ഇറാൻ വർഷിച്ചതെന്നാണ് റിപ്പോർട്ട്. ഹിസ്ബുള്ള മേധാവി നസ്രള്ളയേയും ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയേയും വധിച്ചതിന് പ്രതികാരമായിട്ടാണ് ഇറാന്റെ മിസൈല്‍ ആക്രമണം. ഇസ്രായേലിനെതിരെ ഇറാന്‍ ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തിന് ശ്രമിക്കുന്നുവെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കിയതിന് തൊട്ടുപിന്നാലെയായിരുന്നു ആക്രമണം തുടങ്ങിയത്.
ഇറാൻ ചെയ്തത് തെറ്റാണെന്നും ഇതിന് വലിയ വില കൊടുക്കേണ്ടി വരുമെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രതികരിച്ചിരുന്നു. ഇറാന്റെ ബാലിസ്റ്റിക് മിസൈൽ ആക്രമണം പരാജയപ്പെട്ടുവെന്നും ശക്തമായ രീതിയിൽ ഇസ്രയേൽ മറുപടി കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു. അവർ അവരുടെ പ്രവർത്തനങ്ങൾക്ക് അനന്തരഫലം നേരിടേണ്ടി വരിക തന്നെ ചെയ്യും. ഞങ്ങളെ ആര് ആക്രമിച്ചാലും അവരെ ഞങ്ങൾ തിരിച്ച് ആക്രമിച്ചിരിക്കും എന്നാണ് ബെഞ്ചമിൻ നെതന്യാഹു പറഞ്ഞത്.
എന്നാൽ ആക്രമണത്തിന് പിന്നാലെ ഇസ്രയേലിന് മുന്നറിയിപ്പുമായി ഇറാനും രംഗത്തെത്തിയിരുന്നു. ഇസ്രയേലിന് എതിരെയുള്ള ശക്തമായ പ്രതികരണമാണിതെന്നും തിരിച്ചടിച്ചാൽ പ്രത്യാക്രമണം രൂക്ഷമാകുമെന്നാണ് മുന്നറിയിപ്പ് നൽകിയത്. സയണിസ്റ്റ് ഭരണകൂടത്തിൻ്റെ ഭീകരപ്രവർത്തനങ്ങളോടുള്ള ഇറാൻ്റെ നിയമപരവും നിയമാനുസൃതവുമായ പ്രതികരണമാണിതെന്നും ഇറാൻ കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy