Indonesia Earthquake: ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപിൽ ഭൂചലനം; 7.3 തീവ്രത രേഖപ്പെടുത്തി, സുനാമി മുന്നറിയിപ്പ്
Tsunami Alert Issued: ഭൂകമ്പത്തെ തുടർന്ന് ഭീമാകാരമായ തിരമാലകൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കടലിനടിയിലെ ശക്തമായ ഭൂകമ്പത്തെ തുടർന്നാണ് സുനാമി മുന്നറിയിപ്പ് നൽകിയത്.
ജക്കാർത്ത: ഇന്തോനേഷ്യയിൽ ഭൂചലനം. സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഇന്തോനേഷ്യയിലെ പടിഞ്ഞാറൻ പ്രവിശ്യയായ വെസ്റ്റ് സുമാത്രയിൽ ചൊവ്വാഴ്ച പുലർച്ചെ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചൊവ്വാഴ്ച പ്രദേശിക സമയം പുലർച്ചെ 3:00 മണിയോടെയാണ് (2000 ജിഎംടി തിങ്കളാഴ്ച) ഭൂചലനം ഉണ്ടായത്.
ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം 177 കിലോമീറ്റർ വടക്ക് പടിഞ്ഞാറ് മെന്റവായ് ദ്വീപുകളിലും കടലിനടിയിൽ 84 കിലോമീറ്റർ ആഴത്തിലുമാണെന്ന് സിൻഹുവ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഭൂകമ്പത്തെ തുടർന്ന് ഭീമാകാരമായ തിരമാലകൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കടലിനടിയിലെ ശക്തമായ ഭൂകമ്പത്തെ തുടർന്നാണ് സുനാമി മുന്നറിയിപ്പ് നൽകിയത്.
കിഴക്കൻ ഇന്തോനേഷ്യയിലെ ആളുകൾ ഉയർന്ന പ്രദേശങ്ങളിലേക്ക് പലായനം ചെയ്തു. ദേശീയ ദുരന്ത നിവാരണ ഏജൻസി പുറത്തുവിട്ട ഫൂട്ടേജുകളിൽ മെന്റവായ് ദ്വീപിലെ ഗ്രാമത്തിൽ നിന്ന് ആളുകൾ കാൽനടയായി ഉയർന്ന പ്രദേശങ്ങളിലേക്ക് പലായനം ചെയ്യുന്നതായി കാണാം. അതേസമയം ഗ്രാമത്തിലെ ആശുപത്രിയിൽ വിള്ളലുകൾ കാണപ്പെട്ടതിനാൽ രോഗികളെ മാറ്റിപ്പാർപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
ALSO READ: Earthquake in New Zealand: ന്യൂസിലൻഡിലെ കെർമഡെക് ദ്വീപിൽ ഭൂചലനം; 7.3 തീവ്രത രേഖപ്പെടുത്തി
പടിഞ്ഞാറൻ സുമാത്ര, വടക്കൻ സുമാത്ര പ്രവിശ്യകളിലെ ജില്ലകളിലും നഗരങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. പടിഞ്ഞാറൻ സുമാത്ര പ്രവിശ്യയുടെ ചില ഭാഗങ്ങളിൽ, പ്രവിശ്യാ തലസ്ഥാനമായ പഡാങ് ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ ജനങ്ങൾക്ക് ഏകദേശം 30 സെക്കൻഡ് ശക്തമായ ഭൂചലനം അനുഭവപ്പെട്ടതായി ഏജൻസി വക്താവ് അബ്ദുൾ മുഹരി പറഞ്ഞു.
സമുദ്രനിരപ്പ് നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ സൗത്ത് നിയാസ് റീജൻസിയിലെ തനഹ് ബാല തീരപ്രദേശത്ത് 11 സെന്റീമീറ്റർ (4.3 ഇഞ്ച്) ഉയരത്തിൽ ചെറിയ സുനാമി രൂപപ്പെട്ടതായി എർത്ത്ക്വയ്ക്സ് ആന്റ് സുനാമി സെന്റർ ഏജൻസിയുടെ തലവൻ ഡാരിയോനോ പറഞ്ഞു. 270 ദശലക്ഷം ജനങ്ങളുള്ള ഒരു വലിയ ദ്വീപസമൂഹമായ ഇന്തോനേഷ്യയിൽ ഭൂകമ്പങ്ങൾ, അഗ്നിപർവ്വത സ്ഫോടനങ്ങൾ, സുനാമികൾ എന്നീ പ്രകൃതിദുരന്തങ്ങൾ അടിക്കടിയുണ്ടാകുന്നു. നവംബറിൽ, റിക്ടർ സ്കെയിലിൽ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായപ്പോൾ, 340 പേർ കൊല്ലപ്പെടുകയും 62,600 വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...