Jakarta: ഇന്തോനേഷ്യയിൽ (Indonesia) 48 പേരുടെ മരണത്തിന് കാരണമായ അഗ്നി പർവ്വതം (Volcano Eruption) വ്യാഴാഴ്ച രണ്ട് തവണ വീണ്ടും പൊട്ടിത്തെറിച്ചു. പെട്ടെന്നായിരുന്നു പൊട്ടിത്തെറി ഉണ്ടായത്, ഇതിനെ തുടർന്ന് പ്രദേശത്ത് രക്ഷാപ്രവർത്തനം നടത്തിയിരുന്നവർ പരിഭ്രാന്തരാകുകയും അവിടന്ന് രക്ഷപ്പെടുകയും ചെയ്തു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഈ മാസം ആദ്യം ഇതേ അഗ്നിപർവ്വതം പൊട്ടിത്തെറിക്കുകയും, 48 പേർ മരണപ്പെടുകയും ചെയ്തിരുന്നു. ഇന്തോനേഷ്യയിലെ ഏറ്റവും ഉയരം സെമെരു അഗ്നിപർവ്വതമാണ് പൊട്ടിത്തെറിച്ചത്. ആദ്യം ഉണ്ടായ വിസ്ഫോടനത്തിൽ ഇനിയും നിരവധി പേരെ കണ്ടെത്താനുണ്ട്. ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുമ്പോഴാണ് വീണ്ടും പൊട്ടിത്തെറി ഉണ്ടായത്.


ALSO READ: Indonesia Volcano : ഇന്തോനേഷ്യയിൽ അഗ്നിപർവ്വത വിസ്ഫോടനം; 13 മരണം; രക്ഷാപ്രവർത്തനം തുടരുന്നു


രക്ഷാപ്രവർത്തകർ ചെളിയിലും അഗ്നിപർവ്വത അവശിഷ്ടങ്ങളിലും അന്വേഷണം നടത്തുന്ന സമയത്താണ് പൊട്ടിത്തെറി ഉണ്ടായത്. പർവതത്തിന്റെ 4.5 കിലോമീറ്ററുകൾ വരെ അഗ്‌നി പർവ്വതങ്ങളിൽ നിന്നുള്ള ചാരവും ലാവയും എത്തിയിരുന്നു. ഇതിനെ തുടർന്ന് രക്ഷാപ്രവർത്തനം താത്കാലികമായി നിർത്തിവെച്ചു.


ALSO READ: US school shooting| അമേരിക്കയിലെ സ്കൂളിലുണ്ടായ വെടിവയ്പ്പിൽ 3 മരണം; 15 വയസുകാരന്‍ കസ്റ്റഡിയിൽ


ഇതിന് മുമ്പ് ലുമാജാങ്ങിലെ രണ്ട് പ്രദേശങ്ങളെ മലംഗ് നഗരവുമായി ബന്ധിപ്പിക്കുന്ന പാലം അഗ്നിപർവ്വതം പൊട്ടിത്തെറിച്ചതിനെ തുടർന്ന് തകർന്നതായി അധികൃതർ പറഞ്ഞു. കൂടാതെ  നിരവധി കെട്ടിടങ്ങളും തകർന്നിട്ടുണ്ട്. വൻ നാശനഷ്ടമാണ് അഗ്നി പർവ്വത വിസ്ഫോടനത്തെ തുടർന്ന് ഇന്തോനേഷ്യയിൽ ഉണ്ടായിരിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.