International Labour Day 2021:തൊഴിലില്ലാതാക്കിയ കോവിഡ് കാലത്തിന് മുന്നിലൊരു മെയ് ദിനം കൂടി
കഷ്ടതകൾക്കിടയിലും ലോകത്തിൻറെ കോവിഡിനെതിരായുള്ള പോരാട്ടങ്ങളിലും ഒാരോരുത്തരും പങ്ക് ചേരുകയാണ്.
തിരുവനന്തപുരം: തൊഴിലില്ലായ്മയും ഉള്ള തൊഴിൽ നിലനിർത്താനുമുള്ള പോരാട്ടങ്ങളിലുമാണ് ഇത്തവണ തൊഴിലാളി ദിനം ആഘോഷിക്കുന്നത്. ഒരു വർഷത്തിലധികമായി തുടരുന്ന കോവിഡ് (Covid19) പ്രതിസന്ധിയും,പ്രകൃതി ദുരന്തങ്ങളുമടക്കം നിരവധി പേർക്കാണ് തൊഴിൽ നഷ്ടമാക്കിയത്.
കഷ്ടതകൾക്കിടയിലും ലോകത്തിൻറെ കോവിഡിനെതിരായുള്ള പോരാട്ടങ്ങളിലും ഒാരോരുത്തരും പങ്ക് ചേരുകയാണ്.തൊഴിലാളി ദിനം അല്ലെങ്കില്‍ മെയ് ദിനം ലോകമെമ്പാടുമുള്ള തൊഴിലാളികളുടെ കഠിനാധ്വാനത്തെ മാനിക്കുകയും അവരുടെ നേട്ടങ്ങള്‍ ആഘോഷിക്കുകയും ചെയ്യുന്ന ദിവസമാണ്.
മെയ് ദിനം( May Day) ആചരിച്ച് തുടങ്ങുന്നത് അമേരിക്കയിലാണെന്ന് കരുതുന്നു. 1886 ൽ ചിക്കാഗോയിൽ നടന്ന ഹേയ് മാർക്കറ്റ് കൂട്ടക്കൊലയുടെ സ്മരണാർത്ഥമാണ് മേയ് ദിനം ആചരിക്കുന്നത്.സമാധാനപരമായി യോഗം ചേരുകയായിരുന്ന തൊഴിലാളികളുടെ നേർക്ക് പോലീസ് നടത്തിയ വെടിവെയ്പായിരുന്നു.
യോഗസ്ഥലത്തേക്ക് ഒരജ്ഞാതൻ ബോംബെറിഞ്ഞതാണ് സംഭവങ്ങളുടെ തുടക്കം. ഇതിനു ശേഷം പോലീസ് തുടർച്ചയായി വെടിയുതിർക്കുകയും നിരവധി പേർ സംഭവവ സ്ഥലത്ത് തന്നെ മരിക്കുകയും ചെയ്തു.
ALSO READ: Covid 19: America യിൽ നിന്നുള്ള ആദ്യഘട്ട കോവിഡ് ചികിത്സ സഹായങ്ങൾ India യിലെത്തി
എൺപതോളം രാജ്യങ്ങളിൽ മെയ് ദിനം പൊതു അവധിയായി ആചരിക്കുന്നു.എട്ടു മണിക്കൂർ തൊഴിൽ സമയം അംഗീകരിച്ചതിനെതുടർന്ന് അതിന്റെ സ്മരണക്കായാണ് മെയ് ഒന്ന് ആഘോഷിക്കണം എന്ന ആശയം ഉണ്ടായത് 1856 ൽ ഓസ്ട്രേലിയായിൽ ആണ്.
ഇന്ത്യയില്‍ 1923ല്‍ ചെന്നൈയിലാണ് ആദ്യമായി തൊഴിലാളി ദിനം ആചരിച്ചത്. ലേബര്‍ കിസാന്‍ പാര്‍ട്ടി ഓഫ് ഹിന്ദുസ്ഥാന്‍ ആണ് ആദ്യമായി മെയ് ദിനം ആചരിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...