പാരീസ്: ഫ്രാന്‍സിന്‍റെ തലസ്ഥാനമായ പാരീസില്‍ ഇന്നലെയുണ്ടായ ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു. സെൻട്രൽ പാരീസിലെ ഒപ്പേറ ഗാർണിയറിനു സമീപം കത്തിയുമായി വന്ന ഒരാള്‍ ആള്‍ക്കൂട്ടത്തെ ആക്രമിക്കുകയായിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും അഞ്ചു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അക്രമിയെ പൊലീസ് സംഭവസ്ഥലത്ത് വച്ച് തന്നെ കൊലപ്പെടുത്തി. 'അള്ളാഹു അക്ബർ' എന്ന് ഉറക്കെ വിളിച്ചു പറഞ്ഞുകൊണ്ടാണ് ഇയാൾ ആക്രമണം നടത്തിയതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. 


ആക്രമണത്തെ തുടര്‍ന്ന് ഫ്രാന്‍സില്‍ സുരക്ഷ ശക്തമാക്കി. 2015 മുതല്‍ ഫ്രാന്‍സില്‍ ഐഎസ് നടത്തിയ വിവിധ ആക്രമണങ്ങളില്‍ 240 ഓളം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. സ്വാതന്ത്ര്യത്തിന്‍റെ ശത്രുക്കളോട് ഫ്രാന്‍സ് അടിയറവ് പറയില്ലെന്ന് ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണ്‍ പ്രതികരിച്ചു.