മൊബൈല്‍ ആപ്പ് വഴി കുട്ടികളെ തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കാന്‍ ഇസ്‌ലാമിക് സ്‌റ്റേറ്റ്
ഭീകരസംഘടനയായ ഇസ്‌ലാമിക് സ്‌റ്റേറ്റ് (ഐഎസ്) കുട്ടികളെ തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കാന്‍ വേണ്ടി മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കിയെന്ന് അമേരിക്കന്‍ ന്യൂസ് വെബ്‌സൈറ്റായ ‘ദി ലോംഗ് വാര്‍ ജേര്‍ണല്‍’ റിപ്പോര്‍ട്ട് ചെയ്തു.
മൊബൈല്‍ ആപ്പ് കുട്ടികളെ ആകര്‍ഷിക്കുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. ആപ്ലിക്കേഷനില്‍ ആകര്‍ഷകമായ ഗെയമുകളും, ചിത്രങ്ങളും കൂടാതെ അറബി ഗാനങ്ങളുമുണ്ട്.ജീ’ ഫോര്‍ ‘ഗണ്‍’ , ‘ടി’ ഫോര്‍ ‘ടാങ്ക്’ ‘ആര്‍’ ഫോര്‍ ‘റോക്കറ്റ്’ തുടങ്ങിയ ബാലപാഠങ്ങള്‍ പരിചയപ്പെടുത്തിയാണ് ആപ്ലിക്കേഷന്‍ തുടങ്ങുന്നത്.
ഐഎസിന്‍റെ ആശയം പുറത്തുവിടുന്ന അതെ വെബ്‌സൈറ്റാണ് ഈ ആപ്ലിക്കേഷനും പുറത്തുവിട്ടിരിക്കുന്നത്. ഐഎസ് പല മൊബൈല്‍ ആപ്ലിക്കേഷനും പുറത്തുവിട്ടിട്ടുണ്ട് എന്നാല്‍ ഇതാദ്യമായാണ് കുട്ടികളെ മാത്രം ലക്ഷ്യംവെച്ച് ഒരു അപ്പ് ഇറക്കിയത്.