ടെൽ അവീവ്: ​ഗാസയിൽ ബോംബാക്രമണം തുടർന്ന് ഇസ്രയേൽ. ​ഗാസയിൽ മരിച്ചവരുടെ എണ്ണം 1000 കടന്നതായാണ് റിപ്പോർട്ട്. ഇസ്രയേൽ ഉപരോ​ധം ഏർപ്പെടുത്തിയതിനെ തുടർന്ന് ഭക്ഷണവും വെള്ളവും വൈദ്യുതിയുമൊന്നുമില്ലാതെ കഷ്ടപ്പെടുകയാണ് ​ഗാസ നിവാസികൾ. യുദ്ധം പ്രഖ്യാപിച്ച് അഞ്ച് ദിവസം പിന്നിടുമ്പോൾ ഇസ്രയേലിലും ​ഗാസയിലുമായി 2000ൽ അധികം ആളുകൾക്ക് ജീവൻ നഷ്ടമായതായാണ് വിവരം.


COMMERCIAL BREAK
SCROLL TO CONTINUE READING

അതിനിടെ കാനഡ അടക്കമുള്ള രാജ്യങ്ങൾ യുദ്ധം നടക്കുന്ന ഇസ്രയേലിൽ നിന്നും തങ്ങളുടെ പൗരന്മാരെ രക്ഷപ്പെടുത്താനുള്ള നീക്കം തുടങ്ങിയിട്ടുണ്ട്. പലസ്തീന്‍ ജനതക്ക് സഹായം പ്രഖ്യാപിച്ച് യു.എ.ഇ രം​ഗത്തെത്തിയിട്ടുണ്ട്. ഐക്യരാഷ്ട്ര സഭാ ഏജന്‍സിയായ യുഎന്‍ആര്‍ഡബ്ല്യുഎ വഴി രണ്ടു കോടി ഡോളര്‍ സഹായം എത്തിക്കാനാണ് പ്രസിഡൻറ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്‍ദേശം.


Also Read:Afganisthan Earthquake: അഫ്ഗാനിസ്ഥാൻ ഭൂകമ്പത്തിൽ മരണസംഖ്യ 4000 കടന്നു..! രണ്ടായിരത്തോളം വീടുകൾക്ക് കേടുപാടുകൾ


ഇന്നലെ ​ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ധനകാര്യ മന്ത്രാലയവും ബാങ്കും തകർത്തിരുന്നു. സംഭവത്തിൽ ഗാസയിലെ ധനമന്ത്രി കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. ധനകാര്യ മന്ത്രി അബു ഷംലയാണ് കൊല്ലപ്പെട്ടത്.


അതിനിടെ ഇസ്രയേലിനുള്ള പിന്തുണ ഒന്നുകൂടി ശക്തമാക്കിയിരിക്കുകയാണ് അമേരിക്ക. ആയുധങ്ങളുമായി അമേരിക്കൻ യുദ്ധവിമാനം ഇസ്രയേലിൽ എത്തി. ഹമാസ് ഇസ്രയേലിൽ നടത്തിയ ആക്രമണത്തിൽ 14 അമേരിക്കൻ പൗരന്മാർ കൊല്ലപ്പെട്ടതായി ഇന്നലെ പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. ഹമാസ് ബന്ദികളാക്കിയവരിൽ അമേരിക്കക്കാരും ഉണ്ടെന്ന് ബൈഡൻ നേരത്തെ വ്യക്തമാക്കിയിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.