മെറോണ്‍: വടക്കന്‍ ഇസ്രായേലിലെ ജൂത തീര്‍ത്ഥാടന കേന്ദ്രത്തിലുണ്ടായ തിക്കിലും തിരക്കിലും അകപ്പെട്ട് 44 ഓളം പേര്‍ മരിച്ചു (Death). നിരവധി പേര്‍ക്ക്‌ പരിക്കേല്‍ക്കുകയും ചെയ്തു. അപകടസ്ഥലത്ത് രക്ഷാ പ്രവര്‍ത്തനം (Rescue) തുടരുകയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

രണ്ടാം നൂറ്റാണ്ടിലെ യഹൂദരുടെ ആത്മീയ ആചാര്യനായിരുന്ന റബ്ബി ഷിമണ്‍ ബാര്‍ യോച്ചായിയുടെ ശവകുടീരത്തിന് ചുറ്റും പതിനായിരക്കണക്കിന് തീവ്ര-ഓര്‍ത്തഡോക്‌സ് ജൂതന്മാര്‍ തടിച്ചുകൂടുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രികളിലേക്ക് (Hospital) മാറ്റുന്നതിനായി അടിയന്തര രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്.


ALSO READ: Covid Second Wave: പിടിച്ച് നിർത്താനാകാതെ രാജ്യത്തെ കോവിഡ് രോഗബാധ; പ്രതിദിന കോവിഡ് കണക്കുകൾ നാല് ലക്ഷത്തോടടുക്കുന്നു


അടിയന്തര സേവനങ്ങള്‍ക്ക് ആറോളം ഹെലികോപ്റ്ററും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നുണ്ട്. കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഈ തീര്‍ത്ഥാടന കേന്ദ്രം അടച്ചിരുന്നു. കോവിഡിന് (Covid-19) ശേഷമുള്ള ഇസ്രായേലിലെ ഏറ്റവും വലിയ പൊതുയോഗമായിരുന്നു ഇത്തവണ നടന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.