Washington: ജാനറ്റ് യെല്ലനെ (Janet Yellen)യുണൈറ്റഡ് സ്റ്റേറ്റ്സിലെ (US)ആദ്യ വനിതാ ട്രഷറി മേധവിയായി സെനറ്റ് തെരഞ്ഞെടുത്തു. യുഎസിലെ 78-ാമത് ട്രഷറി സെക്രട്ടറിയാണ്  യെല്ലൻ. ചൊവ്വാഴ്ചയാണ് സെനറ്റ് വിവരം സ്ഥിരീകരിച്ച് കൊണ്ടുള്ള അറിയിപ്പ് പുറത്തുവിട്ടത്. ഫെഡറൽ റിസർവിന്റെയും ആദ്യ വനിത മേധാവി യെല്ലനായിരുന്നു. കോവിഡ് 19 മഹാമാരിയുടെ വെല്ലുവിളി നേരിടുന്ന ഈ സമയത്ത് ജോ ബൈഡന്റെ ഇക്കണോമിക് പോളിസി രൂപീകരിക്കുന്നതിൽ യെല്ലൻ പ്രധാന പങ്ക് വഹിക്കും.  


COMMERCIAL BREAK
SCROLL TO CONTINUE READING

ALSO READ: Chinese ആക്രമണം: United States Taiwan ന് പിന്തുണ നൽകും


സെനറ്റിന്റെ (Senate)അംഗീകാരം ലഭിക്കുന്നതിന് മുമ്പ് തന്നെ യെല്ലന് സെനറ്റ് ധനകാര്യ സമിതി ഏകകണ്ഠമായി  പിന്തുണ പ്രഖ്യാപിച്ചിരുന്നു. കോർപ്പറേറ്റുകൾക്കും സമ്പന്നർക്കും നികുതി ഉയർത്തുന്നത് പോലുള്ള മേഖലകളിൽ യെല്ലനുമായും ബൈഡൻ (Biden) ഭരണകൂടവുമായും നിരവധി നയപരമായ വിയോജിപ്പുകളുണ്ടെന്ന് പാനലിലെ റിപ്പബ്ലിക്കൻമാർ അറിയിച്ചു. എന്നാൽ ബൈഡൻ തന്റെ ഇക്കണോമിക് ടീമിനെ ഉടൻ തന്നെ രൂപീകരിക്കേണ്ടത് പ്രധാനമാണെന്ന് ഉള്ളതിനാൽ അവർ യെല്ലന്റെ സ്ഥാനം അംഗീകരിച്ചു.


ALSO READ: Covid ന്റെ പുതിയ വകഭേദം കൂടുതൽ മാരകമായേക്കാം: Boris Johnson


ധനകാര്യ സമിതി മുമ്പാകെ നടത്തിയ അവസാന ഹിയറിംഗിൽ, ശരിയായ നടപടികളില്ലാഞ്ഞത് മൂലം  രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യം (Recession) അഭിമുഖീകരിക്കേണ്ടി വന്നുവെന്ന് യെല്ലൻ വാദിച്ചു. 75,000 ഡോളറിൽ താഴെ മാത്രം വാർഷിക വരുമാനം ഉള്ളവർക്ക് 1,400 ഡോളർ അധിക പേയ്‌മെന്റും വിപുലമായ തൊഴിലില്ലായ്മ ആനുകൂല്യങ്ങളും, ചെറുകിട വ്യവസായങ്ങൾക്ക് കൂടുതൽ സഹായവും പിരിച്ചുവിടലുകൾ തടയുന്നതിന് നഗരങ്ങൾക്കും സ്റ്റേറ്റുകൾക്കും സാമ്പത്തിക പിന്തുണയും നൽകണമെന്ന് യെല്ലൻ ആവശ്യപ്പെട്ടു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കു ചെയ്യുക