Japan Tsunami Update : ജപ്പാനിൽ ഭൂകമ്പത്തെ തുടർന്ന് സുനാമി ഭീഷിണി. ജപ്പാനിലെ ഇഷിക്കാവയിൽ ഉണ്ടായ വലിയ ഭൂമിക്കുലക്കത്തിൽ സുനാമി മുന്നറിയിപ്പ് അധികൃതർ നൽകിയിരുന്നു. ഇഷിക്കാവയ്ക്ക് പുറമെ നിഗാട്ട, തൊയാമ എന്നീ തീരപ്രദേശങ്ങളിലും സുനാമി മുന്നറിയിപ്പ് നൽകിട്ടുണ്ട്. ജപ്പാന്റെ മധ്യമേഖലയിൽ സ്ഥിതി ചെയ്യുന്ന പ്രദേശങ്ങളാണിവ. ഈ തീരപ്രദേശങ്ങളിൽ അഞ്ച് മീറ്റർ ഉയരത്തിൽ തിര അടിക്കാൻ സാധ്യതയെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. അതേസമയം സുനാമിയുടെ ആദ്യ തിരകൾ ജപ്പാൻ തീരത്തെത്തിയതായിട്ടാണ് റിപ്പോർട്ടുർകൾ സൂചിപ്പിക്കുന്നത്. ഭൂകമ്പം ബാധ്യത മേഖലയിൽ താമസിക്കുന്ന ജനങ്ങൾ സുരക്ഷിതമായ ഇടത്തേക്ക് മാറാൻ സർക്കാർ നിർദേശം നൽകി.


COMMERCIAL BREAK
SCROLL TO CONTINUE READING

ജാപ്പനീസ് പ്രാദേശിക സമയം വൈകിട്ട് നാല് മണിക്കാണ് ഭൂകമ്പം ഉണ്ടാകുന്നത്. ഒന്നര മണിക്കൂർ ഇടവേളയിൽ തുടരെ 21 ചലനങ്ങളാണ് ജപ്പാന്റെ മധ്യമേഖലയിൽ ഉണ്ടായതെന്ന് ജാപ്പനീസ് മീറ്ററോളിജിക്കൽ ഏജൻസി അറിയിച്ചു. അതിൽ ഇഷിക്കാവയിൽ രേഖപ്പെടുത്തി ഭൂചനത്തിനായിരുന്നു ഏറ്റവും തീവ്ര രേഖപ്പെടുത്തിയത്. റിക്ട സ്കെയിൽ 7.6 തീവ്രതയാണ് ഇഷിക്കാവയിലെ ഭൂചലനത്തിന് രേഖപ്പെടുത്തിയത്.


ALSO READ : Japan Earthquake : ജപ്പാനിൽ വൻ ഭൂചലനം; സുനാമി മുന്നറിയിപ്പ് നൽകി



വേലിയേറ്റത്തെ തുടർന്ന് ഇഷിക്കാവയിലെ ഒരു സബ്വെ സ്റ്റേഷനിൽ വെള്ളം കയറുകയും ചെയ്തതായി വാർത്ത ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. ഭൂകമ്പ ബാധിത മേഖലയിലെ 33,000ത്തോളം വീടുകളിൽ വൈദ്യുതി ബന്ധം നഷ്ടമായി. ഭൂകമ്പത്തെ തുടർന്ന് പ്രധാന ഹൈവെകൾ എല്ലാം അടയ്ക്കുകയും ചെയ്തു. ജപ്പാന്റെ ആണവ നിലയങ്ങൾ എല്ലാ സുരക്ഷിതമാണെന്ന് സർക്കാരിന്റെ വക്താവ് യൊഷിമാസാ ഹയാഷി വാർത്ത ഏജൻസിയായ എഎഫ്പിയോട് പറഞ്ഞു. ജപ്പാന്റെ പ്രധാന ആണവ നിലയമായ ഷികാ ന്യൂക്ലിയർ പ്ലന്റ് സ്ഥിതി ചെയ്യുന്നത് ഇഷിക്കാവയിലാണ്.


ഭൂകമ്പത്തെയും സുനാമി ഭീതിയെ തുടർന്ന് ജപ്പാനിലെ ഇന്ത്യൻ എംബസി അടിയന്തര കൺട്രോൾ റൂം തുറന്നു. അടിയന്തരാവശ്യങ്ങൾക്കായി ബന്ധപ്പെടുനുള്ള ഫോൺ നമ്പരും ഈമെയിൽ വിലാസവും ഇന്ത്യൻ എംബസി പുറത്ത് വിടുകയും ചെയ്തു.



ഹെൽപ് ലൈൻ നമ്പരുകൾ ഇവയാണ്


+81-80-3930-1715 (Mr. Yakub Topno)


+81-70-1492-0049 (Mr. Ajay Sethi)


+81-80-3214-4734 (Mr. D.N. Barnwal)


+81-80-6229-5382 (Mr. S. Bhattacharya)


+81-80-3214-4722 (Mr. Vivek Rathee)



 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.