വാഷിം​ഗ്ടൺ: പ്രസിഡന്റിന്റെ സ്ഥാനാരോഹണത്തിന് സുരക്ഷ ഒരുക്കാനെത്തിയ  യു.എസ് ആർമിയോട് മാപ്പ് ചോ​ദിച്ച് പ്രസിഡന്റ് ജോബൈഡൻ.താമസസൗകര്യങ്ങള്‍ ഇല്ലാതിരുന്നതിനെ തുടര്‍ന്നാണ് പ്രസിഡന്റിന്റെ സ്ഥാനാരോഹണ ചടങ്ങിന് സുരക്ഷയൊരുക്കാനെത്തിയ സൈനീകർ പാർക്കിങ്ങ് ഏരിയയിലെ വെറും തറയിൽ കിടന്നുറങ്ങേണ്ടി വന്നത്. ടോയ്ലറ്റോ,കൃത്യമായ ഭക്ഷണമോ ഒന്നും ഇവർക്ക് ലഭിച്ചിരുന്നില്ല. സംഭവനം സാമൂഹിക മാധ്യമങ്ങളിൽ വൈറലായതോടെ വിവിധ ഭാ​ഗങ്ങളിൽ നിന്നും ശക്തമായ എതിർപ്പാണുണ്ടായിരുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ALSO READ: Joe Biden അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ്, 127 വ​ര്‍​ഷം പ​ഴ​ക്ക​മു​ള്ള കു​ടും​ബ ബൈ​ബി​ളി​ല്‍ തൊട്ട് സ​ത്യ​പ്ര​തി​ജ്ഞ


അതിനിടയിൽ പലരും സൈനീകർക്ക്(US Army) ഭക്ഷണം നൽകാനായി അങ്ങോട്ടേക്ക് എത്തുകയും ചെയ്തിരുന്നു.നാടിന് തന്നെ ഇത് നാണക്കേടാണെന്നും സമൂഹമാധ്യമങ്ങളില്‍ അഭിപ്രായങ്ങളുയര്‍ന്നിരുന്നു. കോവിഡ് പടരാനുള്ള സാധ്യതയെ കുറിച്ചും ചോദ്യങ്ങളുയര്‍ന്നിരുന്നു.
ഇതേ തുടര്‍ന്നാണ് ബൈഡന്‍ ഖേദപ്രകടനവുമായി രംഗത്തെത്തിയത്.


ALSO READ: Trivandrum ത്ത് ആക്രിക്കടയിൽ വിൽപ്പനക്കെത്തിച്ച പേപ്പറുകളിൽ ആധാർ കാർഡുകളും


നാഷണല്‍ ഗാര്‍ഡ് ബ്യൂറോയുടെ ചീഫിനെ ഫോണില്‍ വിളിച്ചാണ് ബൈഡന്‍(Joe Biden) മാപ്പ് പറഞ്ഞത്.ജനുവരി ആറിന് ട്രംപ് അനുകൂലികള്‍ നടത്തിയ ക്യാപിറ്റോള്‍ ആക്രമണത്തെ തുടര്‍ന്ന് ബൈഡന്‍ പ്രസിഡന്റാകുന്ന ചടങ്ങിന് അതീവ സുരക്ഷയൊരുക്കിയിരുന്നു. 25,000 ട്രൂപുകളാണ് വാഷിംഗ്ടണ്‍ ഡിസിയില്‍ എത്തിയിരുന്നത്.


ട്രംപ്(Trump) അനുകൂലികള്‍ ചടങ്ങില്‍ അക്രമം നടത്താന്‍ സാധ്യതയുണ്ടെന്ന് കണക്കിലെടുത്തായിരുന്നു രാജ്യത്തെ സുരക്ഷാ സന്നാഹങ്ങളെയെല്ലാം തലസ്ഥാനത്ത് അണിനിരത്തിയത്. പല സംസ്ഥാനങ്ങളിലെ ക്യാപിറ്റോള്‍ മന്ദിരങ്ങളിലും സമാനമായ രീതിയില്‍ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയിരുന്നു. അതേ സമയം സൈന്യത്തിനുണ്ടായ ബുദ്ധിമുട്ടിനെ തുടർന്ന് പല സ്റ്റേറ്റുകളും സേനയെ തിരിച്ച് വിളിച്ചിരുന്നു.


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.