Trivandrum ത്ത് ആക്രിക്കടയിൽ വിൽപ്പനക്കെത്തിച്ച പേപ്പറുകളിൽ ആധാർ കാർഡുകളും

300 ലധികം ആധാറുകളാണ് കവറും പോലും പൊട്ടിക്കാതെ കണ്ടെത്തിയത്.

Written by - Zee Malayalam News Desk | Last Updated : Jan 23, 2021, 03:17 PM IST
  • പ്രദേശത്തെ പൊതു പ്രവർത്തകരിലൊരാളാണ് കടയിലെ പേപ്പറുകൾക്കിടയിൽ പാക്കറ്റ് ശ്രദ്ധയിൽപ്പെട്ട് എടുത്തത്.
  • ഇൗ സമയം കട ഉടമ പേപ്പറുകൾ വേർതിരിക്കുകയായിരുന്നു.
  • ആധാറാറിന് പുറമെ ഇൻഷുറൻസ്, ബാങ്ക്, രേഖകളും കണ്ടെത്തി
Trivandrum ത്ത് ആക്രിക്കടയിൽ വിൽപ്പനക്കെത്തിച്ച പേപ്പറുകളിൽ ആധാർ കാർഡുകളും

തിരുവനന്തപുരം: ആക്രിക്കടയിൽ വിൽപ്പനക്കെത്തിച്ച പഴയ പേപ്പറുകൾക്കിടയിൽ ആധാർ കാർഡുകളും.തിരുവനന്തപുരം കാട്ടാക്കടയിലാണ് സംഭവം. കരകുളത്ത് വിതരണം ചെയ്യാനെത്തിയ 300 ലധികം ആധാറുകളാണ് കവറും പോലും പൊട്ടിക്കാതെ കണ്ടെത്തിയത്.

ALSO READ: Walayar Case: തുടരന്വേഷണത്തിന് ഉത്തരവ്

പ്രദേശത്തെ പൊതു പ്രവർത്തകരിലൊരാളാണ് കടയിലെ പേപ്പറുകൾക്കിടയിൽ കിടന്ന പാക്കറ്റ് ശ്രദ്ധയിൽപ്പെട്ട് എടുത്തത്. ഇൗ സമയം കട ഉടമ പേപ്പറുകൾ വേർതിരിക്കുകയായിരുന്നു. ആധാറാറിന് പുറമെ ഇൻഷുറൻസ്, ബാങ്ക്, രേഖകളും കണ്ടെത്തി. ഇവ എത്തിച്ചയാളെ കുറിച്ച്‌ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇയാളെ കുറിച്ച്‌ സൂചന ലഭിച്ചതായും 50 കിലോയുടെ വലിയ കെട്ടായാണ് പേപ്പറുകൾ എത്തിച്ചതെന്നും ഓട്ടോയിലാണ് കൊണ്ടുവന്നതെന്നും ആക്രിക്കട ഉടമ പൊലീസിനെ അറിയിച്ചു. നാല് വർഷത്തോളമായി വിതരണം ചെയ്യേണ്ടതായിരുന്നു ഇവ. രേഖകളെല്ലാം പൊലീസ് കസ്‌റ്റഡിയിലെടുത്തു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ALSO READ: രക്ത സാക്ഷിദിനത്തിൽ രാജ്യം രണ്ട് മിനിട്ട് മൗനം ആചരിക്കും

അബദ്ധത്തിൽ പാക്കറ്റുകൾ ആക്രിക്കടയിൽ എത്തിയതാവാമെന്നായിരുന്നു ആദ്യം പോലീസിന്റെ നി​ഗമനം. പിന്നീട് കൂടുതൽ അന്വേഷണത്തിലാണ് ചില സാധ്യതകൾ പോലീസിന്റെ മുന്നിലേക്കെത്തുന്നത്. ഇതിന്റെ പിന്നാലെയാണ് പോലീസ്. കാർഡുകൾ വ്യാജമാണോ അല്ലെങ്കിലും മറ്റെവിടെ നിന്നെങ്കിലും കയറ്റി അയച്ചതാണോ തുടങ്ങിയ സാധ്യതകളെല്ലാം പോലീസ് വിശദമായി പരിശോധിക്കുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ വാർത്തകൾ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
 
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News