വാഷിംഗ്ടൺ: അമേരിക്കയുടെ തെക്കുകിഴക്കൻ സംസ്ഥാനമായ കെന്റക്കിയിൽ വീശിയടിച്ച ചുഴലിക്കാറ്റുകളിൽ 50 പേർ മരിച്ചതായി സ്ഥീരീകരണം. ശനിയാഴ്ച പുലർച്ചെയാണ് കെൻറക്കി ഗവർണർ മാധ്യമപ്രവർത്തകരോട്  വിശദീകരണം നടത്തിയത്. സംസ്ഥാനത്തിന്റെ 200 മൈൽ ചുറ്റളവിൽ വീശിയടിച്ച കാറ്റിൽ വലിയ നാശനഷ്ടമാണുണ്ടായത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കെന്റക്കിയുടെ ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ ചുഴലിക്കാറ്റ് സംഭവമാണിതെന്ന് ഗവർണർ ബെഷിയർ പറഞ്ഞു.പ്രദേശത്ത് വൈദ്യുതി മുടക്കം തുടരുന്നതിനാൽ ജീവൻ രക്ഷിക്കാൻ നിരവധി സെർച്ച് ആൻഡ് റെസ്ക്യൂ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ALSO READ: US school shooting| അമേരിക്കയിലെ സ്കൂളിലുണ്ടായ വെടിവയ്പ്പിൽ 3 മരണം; 15 വയസുകാരന്‍ കസ്റ്റഡിയിൽ


കെൻറക്കിയിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം കാറ്റിൽപ്പെട്ട ഇല്ലിനോയിസിലെ ആമസോൺ വെയർഹൗസിൽ 100 ഓളം തൊഴിലാളികൾ കുടുങ്ങിപ്പോയതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.മെയ്ഫീൽഡിൽ നിന്ന് സോഷ്യൽ മീഡിയയിൽ പങ്കിട്ട ചിത്രങ്ങളിലും വീഡിയോകളിലും കൊടുങ്കാറ്റിൽ തകർന്ന കെട്ടിടങ്ങളും ചിതറിക്കിടക്കുന്ന അവശിഷ്ടങ്ങളുമാണുള്ളത്.


ALSO READ: Kerala Girl Shot Dead US | മലയാളി വിദ്യാർഥിനി യുഎസിൽ ഉറങ്ങി കിടക്കുമ്പോൾ വെടിയേറ്റ് മരിച്ചു, ഒരു മാസത്തിനിടെ അമേരിക്കയിൽ കൊല്ലപ്പെടുന്ന രണ്ടാമത്തെ മലയാളി


നാല് സംസ്ഥാനങ്ങളെയാണ് കാറ്റ് പിടിച്ച് കുലുക്കിയത്. കെൻറക്കിയെ കൂടാതെ മിസോറി,ആർക്കൻസാസ്,ടെന്നെസ്സി എന്നിവയാണ് മറ്റ് സംസ്ഥാനങ്ങൾ.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.