ഇവിടെ വെജിറ്റേറിയൻ ഭക്ഷണം കിട്ടില്ലേ എന്നായിരുന്നു കെ.എഫ്.സിയുടെ (KFC) മെനു വായിച്ച ശേഷം ഒരു സ്ത്രീ ചോദിച്ചത്. ഇല്ലെന്ന്  മറുപടി വന്നതോടെ സംഭവം പരാതിയായി. ഇംഗ്ലണ്ടിലെ കെ.എഫ്.സിയുടെ എക്സെറ്റർ ഒൌട്ട്ലെറ്റിലാണ് സംഭവം. വനേസ ഹെൻസ്ലി എന്ന യുവതിയുടെയും ഭർത്താവ് ആരോൺ സായിനിയുടെയുമായിരുന്നു പരാതി.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇറച്ചി അടങ്ങിയിട്ടില്ലാത്ത ഭക്ഷണം ഇല്ല എന്ന് കെഎഫ്സി അധികൃതർ അറിയിച്ചതോടെ വിവേചനം നേരിട്ടത് പോലെയാണ് അനുഭവപ്പെട്ടെതെന്ന് ഇരുവരും പറയുന്നു. താൻ പിന്തുടരുന്ന ഡയറ്റ് മൂലമാണ് തനിക്ക് നോൺ വെജ് (Non Veg) കഴിക്കാനാവാത്തതെന്ന് വനേസ പറഞ്ഞു. വെജിറ്റബിൾ ബർഗറടക്കം മെനുവിൽ നിന്ന് ഒഴിവാക്കിയിരുന്നതായും അവർ പറഞ്ഞു


ALSO READ: AstraZeneca Covid Vaccine സ്വീകരിച്ചവരിൽ രക്തം കട്ടപിടിക്കുന്നു : വാക്സിൻ വിതരണം Italy, France, Germany, Spain എന്നീ രാജ്യങ്ങൾ നിർത്തിവെച്ചു


സസ്യാഹാരവും പ്രോട്ടീന് വേണ്ടി മത്സ്യവുമാണ് ഡയറ്റ് പ്രകാരം കഴിക്കേണ്ടത്. വെജിറ്റേറിയൻ (Vegetarian) ബർഗറോ വെജിറ്റേറിയൻ റൈസ് ബോക്സോ കഴിക്കാം എന്ന് കണക്ക് കൂട്ടിയാണ് ഇരുവരും കെഎഫ്സി യിൽ എത്തിയത്. എന്നാൽ വെജിറ്റേറിയൻ ഭക്ഷണങ്ങളൊന്നും തങ്ങളുടെ മെനുവിൽ ഇല്ലെന്ന് കെഎഫ്സി അറിയിക്കുകയായിരുന്നു.ഇതോടെ ഇരുവരും ചൂടായി ഇതുമായി ബന്ധപ്പെട്ട വാർത്ത റെഡ്ഇറ്റ് എന്ന സാമൂഹിക മാധ്യമത്തിൽ ഷെയർ ചെയ്യപ്പെട്ടതോടെ നിരവധി പേരാണ് അഭിപ്രായ പ്രകടനങ്ങളുമായി രംഗത്തെത്തിയത്. 62.2 k അപ്പ് വോട്ടുകളും 1 k കമൻ്റും പോസ്റ്റിന് ലഭിച്ചു. 


ALSO READ: Myanmar Military Coup: പ്രതിഷേധം ശക്തമാകുന്നതിനിടയിൽ മ്യാന്മറിന്റെ വിവിധ ഭാഗങ്ങളിൽ പട്ടാള നിയമം നടപ്പിലാക്കി


കെഎഫ്സി മെനുവിനെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകൾ രംഗത്തെത്തി. കെ എഫ് സി എന്നതിലെ സി എന്തിനെ സൂചിപ്പിക്കുന്നു എന്ന് യുവതിക്ക് അറിയില്ലേ എന്നാണ് ഒരാളുടെ ദേഷ്യത്തോടെയുള്ള ചോദ്യം. ചിക്കനില്ലാത്ത (Chicken) ചിക്കനായിരുന്നു യുവതിയുടെ ആവശ്യം എന്ന് മറ്റൊരാൾ പരിഹാസത്തോടെ കുറിച്ചു.അതിനിടെ വിഷയത്തിൽ പ്രതികരണവുമായി കെഎഫ്സിയും രംഗത്ത് എത്തി നിലവിൽ തങ്ങളുടെ വെജിറ്റേറിയൻ ബർഗറിന് ആവശ്യക്കാർ കുറഞ്ഞത് മൂലമാണ് മെനുവിൽ നിന്നും ഒഴിവാക്കിയതെന്നാണ് കെ.എഫ്.സി പറഞ്ഞത്.തമസിക്കാതെ വിഭവങ്ങൾ എത്തിക്കുമെന്നും അവർ വ്യക്തമാക്കി.


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.