Non Veg Pizza കഴിച്ചതുമൂലം മതാചാരം ലംഘിക്കപ്പെട്ടു, ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുവതി

സസ്യഭുക്കായ യുവതിയ്ക്ക്  അബദ്ധവശാല്‍   Non Veg Pizza നല്‍കി കുടുങ്ങിയിരിയ്ക്കുകയാണ് American pizza restaurant chain.... 

Written by - Zee Malayalam News Desk | Last Updated : Mar 14, 2021, 12:41 AM IST
  • Veg Pizzaയ്ക്ക് പകരം Non Veg Pizza നല്‍കിയ തിനെതിരെ ഒരു കോടി രൂപയാണ് നഷ്ടപരിഹാരമായി യുവതി ആവശ്യപ്പെട്ടിരിയ്ക്കുന്നത്.
  • ശുദ്ധ വെജിറ്റേറിയനായ തനിക്ക് നോണ്‍ വെജിറ്റേറിയന്‍ പിസ നല്‍കിയതിനെതിരെ ഡല്‍ഹി സ്വദേശിനി ദീപാലി ത്യാഗിയാണ് കണ്‍സ്യൂമര്‍ കോടതിയെ സമീപിച്ചിരിക്കുന്നത്.
  • അമേരിക്കന്‍ പിസ ശൃംഖലയ്ക്ക് എതിരെയാണ് യുവതി കേസ് നല്‍കിയിരുന്നത്.
Non Veg Pizza കഴിച്ചതുമൂലം  മതാചാരം  ലംഘിക്കപ്പെട്ടു,  ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുവതി

New Delhi: സസ്യഭുക്കായ യുവതിയ്ക്ക്  അബദ്ധവശാല്‍   Non Veg Pizza നല്‍കി കുടുങ്ങിയിരിയ്ക്കുകയാണ് American pizza restaurant chain.... 

Veg Pizzaയ്ക്ക് പകരം  Non Veg Pizza നല്‍കിയ തിനെതിരെ ഒരു കോടി രൂപയാണ്  നഷ്ടപരിഹാരമായി  യുവതി ആവശ്യപ്പെട്ടിരിയ്ക്കുന്നത്.

ശുദ്ധ വെജിറ്റേറിയനായ തനിക്ക് നോണ്‍ വെജിറ്റേറിയന്‍ പിസ നല്‍കിയതിനെതിരെ  ഡല്‍ഹി സ്വദേശിനി ദീപാലി ത്യാഗിയാണ് കണ്‍സ്യൂമര്‍ കോടതിയെ (Consumer Court)  സമീപിച്ചിരിക്കുന്നത്. അമേരിക്കന്‍ പിസ ശൃംഖലയ്ക്ക് എതിരെയാണ് യുവതി  കേസ്  നല്‍കിയിരുന്നത്. 

2019 മാര്‍ച്ച് 21നാണ് സംഭവം നടക്കുന്നത്. വെജിറ്റേറിയന്‍ പിസ ഓര്‍ഡര്‍ ചെയ്ത യുവതിക്ക് Non Veg Pizza ലഭിച്ചുവെന്നും അത് കഴിച്ച ശേഷമാണ് മനസിലായതെന്നും യുവതി  പരാതിയില്‍ പറയുന്നു. കൂടാതെ, മാംസ ഭക്ഷണം കഴിച്ചതിന്‍റെ  ദോഷം തീര്‍ക്കാന്‍ നിരവധി പൂജകള്‍ ചെയ്യേണ്ടി വന്നുവെന്നും അതിന് ലക്ഷക്കണക്കിന് രൂപ  ചിലവായെന്നും യുവതി പറയുന്നു.  ഇവരുടെ അശ്രദ്ധ മൂലം  തന്‍റെ മതത്തിന്‍റെ ആചാരത്തെ ലംഘിക്കുന്നതിന് കാരണമായെന്നും അതിനാല്‍ തന്നെ കേസുമായി മുന്നോട്ട് പോവുമെന്നുമാണ്  യുവതി പറയുന്നത്.

യുവതിയുടെ പരാതി  കേട്ട  ഡല്‍ഹി ജില്ലാ കണ്‍സ്യൂമര്‍ കോടതി കമ്പനിയോട് മറുപടി ആവശ്യപ്പെട്ടിരിക്കുകയാണ്. മാര്‍ച്ച് 17നാണ് അടുത്ത ഹിയറി൦ഗ്. 

Also read: വേനൽക്കാലത്ത് Curd സൂപ്പർഫുഡ് ആണ്, ചർമ്മത്തിനും ആരോഗ്യത്തിനും ഉത്തമം

എന്നാല്‍, യുവതിയുടെ പരാതിലഭിച്ചതോടെ  പിസ ഔട്ട്‌ലെറ്റ് അധികൃതര്‍ ക്ഷമ ചോദിക്കുകയും മുഴുവന്‍ കുടുംബത്തിനും സൗജന്യമായി വെജിറ്റേറിയന്‍ പിസ നല്‍കാമെന്ന് വാഗ്ദാനവും നല്‍കിയിരുന്നു... എന്നാല്‍ യുവതി നിയമ നടപടികളുമായി മുന്നോട്ടു പോകുകയായിരുന്നു..... 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News