ന്യൂയോര്‍ക്ക്: സമാധാനത്തിനുള്ള നോബല്‍ സമ്മാനം നേിയ മലാല യൂസഫ്സായി പുതിയ പുസ്തകത്തിന്‍റെ പണിപ്പുരയില്‍. 'വി ആര്‍ ഡ്സ്പ്ലേസ്ഡ്' എന്ന് പേരിട്ടിരിക്കുന്ന പുസ്തകം അഭയാര്‍ത്ഥികളെക്കുറിച്ചുള്ളതാണ്. സെപ്റ്റംബര്‍ നാലിന് പുസ്തകം പ്രസിദ്ധീകരിക്കും.   


COMMERCIAL BREAK
SCROLL TO CONTINUE READING

സ്വന്തം വീടും നാടും സമുദായവും നഷ്ടമാകുന്ന അവസ്ഥയെക്കുറിച്ചാണ് പുതിയ പുസ്തകത്തില്‍ പരാമര്‍ശിക്കുന്നതെന്ന് മലാല വ്യക്തമാക്കി. ലിറ്റില്‍ ബ്രൗണ്‍ ബുക്സ് ഫോര്‍ യംഗ് റീഡേഴ്സിനാണ് പുസ്തകത്തിന്‍റെ പകര്‍പ്പാവകാശം. 


അഭയാര്‍ത്ഥിയാക്കപ്പെട്ട സ്വന്തം അനുഭവങ്ങള്‍ക്കൊപ്പം അഭയാര്‍ത്ഥി ക്യാമ്പുകളില്‍ മലാല പരിചയപ്പെട്ട വ്യക്തികളുടെയും അനുഭവങ്ങള്‍ കോര്‍ത്തിണക്കിയാണ് പുസ്തകം ഒരുക്കുന്നത്. വാര്‍ത്താ തലക്കെട്ടുകളില്‍ നിറയുന്ന സംഭവങ്ങള്‍ക്കപ്പുറം അഭയാര്‍ത്ഥികളുടെ ജീവിതത്തിന്‍റെ വേദനിപ്പിക്കുന്ന യാഥാര്‍ത്ഥ്യങ്ങള്‍ അനുഭവിപ്പിക്കുന്ന ഒന്നാകും പുസ്തകമെന്നും മലാല കൂട്ടിച്ചേര്‍ത്തു. 


ഞാന്‍ മലാല എന്ന മലാലയുടെ ആദ്യ പുസ്തകം ആഗോളതലത്തില്‍ തന്നെ ഏറ്റവും അധികം വിറ്റഴിക്കപ്പെട്ട പുസ്തകമായിരുന്നു. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി പോരാടിയ സ്വന്തം ജീവിതാനുഭവങ്ങളാണ് പുസ്തകത്തിന്‍റെ ഉള്ളടക്കം.