Covid 19 : 200 ആരോഗ്യ പ്രവർത്തകർക്ക് കോവിഡ് രോഗബാധ; വാക്‌സിനേഷൻ കേന്ദ്രം അടച്ച് മലേഷ്യ
വിവിധ കോവിഡ് വകഭേദങ്ങൾ (Covid Variant) മൂലം കോവിഡ് കേസുകളുടെ എണ്ണം വർധിക്കാൻ ആരംഭിച്ചതിനെ തുടർന്ന് മലേഷ്യയിൽ ജൂൺ തുടക്കത്തോടെ തന്നെ കടുത്ത ലോക്‌ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിന്നു.
Kuala Lumpur : ഇരുനൂറ് ആരോഗ്യ പ്രവർത്തകർക്ക് കോവിഡ് (Covid 19) രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ചൊവ്വാഴ്ച മലേഷ്യയിലെ വാക്‌സിനേഷൻ കേന്ദ്രം അടച്ചു. മലേഷ്യയിൽ (Malasyia) കോവിഡ് കേസുകളിൽ വൻ വർധനയാണ് ഇപ്പോൾ രേഖപ്പെടുത്തികൊണ്ടിരിക്കുന്നത്. കോവിഡ് വകഭേദങ്ങൾ മൂലമാണ് മലേഷ്യയിൽ കോവിഡ് കേസുകളുടെ എണ്ണം വർധിക്കാൻ കാണാൻ.
വിവിധ കോവിഡ് വകഭേദങ്ങൾ (Covid Variant) മൂലം കോവിഡ് കേസുകളുടെ എണ്ണം വർധിക്കാൻ ആരംഭിച്ചതിനെ തുടർന്ന് മലേഷ്യയിൽ ജൂൺ തുടക്കത്തോടെ തന്നെ കടുത്ത ലോക്‌ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കു. കൂടാതെ വൻ തോതിൽ വാക്‌സിനേഷനും ആരംഭിച്ചിരുന്നു.
ALSO READ: Covid 19 UK : വാക്‌സിൻ സ്വീകരിച്ച യാത്രക്കാർക്ക് യുകെ ക്വാറന്റൈൻ ഒഴിവാക്കാൻ ഒരുങ്ങുന്നു
ഇതിനോടകം തന്നെ മലേഷ്യയിലെ 11 ശതമാനം ആളുകളും 2 ഡോസ് വാസിനുകളും സ്വീകരിച്ച് കഴിഞ്ഞു കൂടാതെ 25 ശതമാനം ആളുകൾ ആദ്യ ഡോസ് വാക്‌സിനും (Vaccine) സ്വീകരിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ കോവിഡ് രോഗബാധ അതിരൂക്ഷമായി ബാധിച്ചിരിക്കുന്ന സെലങ്ങോറിലെ വാക്‌സിനേഷൻ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചതാണ് പ്രതിസന്ധിയായിരിക്കുന്നത്.
ALSO READ: Covid Delta Variant : കോവിഡ് 19 ഡെൽറ്റ വകഭേദം മൂലം രോഗബാധ വർധിക്കുന്നു; ലോക്‌ഡൗൺ കടുപ്പിച്ച് സിഡ്നി
വാക്‌സിനേഷൻ കേന്ദ്രത്തിലെ 453 വളണ്ടിയർമാരിൽ 204 പേർക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. എന്നാൽ രോഗം സ്ഥിരീകരിച്ചവർക്ക് ആർക്കും തന്നെ ഗുരുതര പ്രശ്നങ്ങളോ രോഗ ലക്ഷണങ്ങളോ സ്ഥിരീകരിച്ചിട്ടില്ല. കൂടതെ രോഗം ബാധിച്ചവരിൽ മിക്കവാറും വാക്‌സിൻ സ്വീകരിച്ചവരും ആണ്.
വളണ്ടിയർമാർ വാക്‌സിൻ സ്വീകരിച്ചിട്ടുണ്ടെന്ന് അറിയിച്ചെങ്കിലും ഏത് വാക്‌സിനാണ് സ്വീകരിച്ചതെന്ന് ഇനിയും വ്യക്തമാക്കിയിട്ടില്ല. മലേഷ്യയിൽ ഫൈസർ, ആസ്ട്ര സെനേക്ക, സിനോവക് വാക്‌സിനുകളാണ് ഇപ്പോൾ ലഭ്യമായിട്ടുള്ളത്. വാക്‌സിൻ കേന്ദ്രം അടച്ചതിനെ തുടർന്ന് ആയിര കണക്കിന് അപ്പോയ്ന്റ്മെന്റുകൾ മാറ്റിവെച്ചിട്ടുമുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...