ഇക്വഡോറിൽ വൻ ഭൂചലനം. 12 പേർ മരിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് തെക്കൻ ഇക്വഡോറിൽ ഉണ്ടായ ഭൂകമ്പത്തിൽ 12 പേർ മരിച്ചതായി സർക്കാർ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് സിഎൻഎൻ റിപ്പോർട്ട് ചെയ്തു. റിക്ടർ സ്കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഭൂകമ്പത്തിൽ എൽ ഓറോ പ്രവിശ്യയിൽ 11 പേരും അസുവായ് പ്രവിശ്യയിൽ ഒരാളും മരിച്ചതായി ഇക്വഡോറിന്റെ കമ്മ്യൂണിക്കേഷൻസ് ഡിപ്പാർട്ട്‌മെന്റ് പ്രസിഡന്റ് അറിയിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഭൂചനലത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. "ഗുരുതരമായ നാശനഷ്ടങ്ങൾക്ക് സാധ്യതയുണ്ടെന്നും ദുരന്തം വ്യാപകമാകാൻ സാധ്യതയുണ്ട്" എന്നും യുഎസ്ജിഎസ് മുന്നറിയിപ്പ് നൽകി. ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചു. ഗ്വായാസ് പ്രവിശ്യയിലെ ബാലാവോ നഗരത്തിൽ നിന്ന് 10 കിലോമീറ്റർ (6.2 മൈൽ) അകലെ 66.4 കിലോമീറ്റർ (41.3 മൈൽ) ആഴത്തിലാണ് ഭൂചലനം ഉണ്ടായത്.


ALSO READ: Tsunami alert: ന്യൂസിലൻഡിലെ കെർമഡെക് ദ്വീപുകളിൽ ഭൂചലനം; സുനാമി മുന്നറിയിപ്പ്


ഭൂചലനത്തിൽ വീടുകളും സ്കൂളുകളും മെഡിക്കൽ സെന്ററുകളും തകർന്നു. 44 വീടുകൾ തകർന്നു, 90 വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. അമ്പതോളം വിദ്യാഭ്യാസ സ്ഥാപനങ്ങളെയും മുപ്പതിലധികം ആരോ​ഗ്യകേന്ദ്രങ്ങളെയും ഭൂചലനം ബാധിച്ചു. ഭൂകമ്പത്തെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ റോഡുകൾ തടസ്സപ്പെട്ടു.


സാന്താ റോസ വിമാനത്താവളത്തിന് ചെറിയ കേടുപാടുകൾ സംഭവിച്ചെങ്കിലും പ്രവർത്തനം തുടരുന്നുണ്ട്. സർക്കാർ ഉടമസ്ഥതയിലുള്ള എണ്ണക്കമ്പനിയായ പെട്രോഇക്വഡോർ മുൻകരുതലെന്ന നിലയിൽ ഒഴിപ്പിക്കുകയും താൽക്കാലികമായി പ്രവർത്തനം നിർത്തുകയും ചെയ്തു. ഇക്വഡോറിലെ ജിയോഫിസിക്സ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ റിപ്പോർട്ട് പ്രകാരം പ്രാരംഭ ഭൂചലനത്തെ തുടർന്ന് അടുത്ത മണിക്കൂറിൽ രണ്ട് ദുർബലമായ തുടർചലനങ്ങളും ഉണ്ടായി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.