Indonesia Earthquake: ഇന്തോനേഷ്യ വിറച്ചു പോയ ഭൂകമ്പം, അഞ്ച് മരണം
മരണസംഖ്യ ഇനിയും ഉയരാനിടയുണ്ടെന്നാണ് സൂചന. ദുരന്ത നിവാരണ സേനയും സൈന്യവും പ്രദേശത്ത് രക്ഷാ പ്രവർത്തനം നടത്തുകയാണ്.
ജക്കാര്‍ത്ത: ഇന്തോനേഷ്യയിൽ (indonesia) കനത്ത ഭൂചലനം. ജാവ ദ്വീപിന് സമീപത്താണ് ചലനം ഏറെ ബാധിച്ചത്. ഇന്തോനേഷ്യയിലെ തന്നെ ഏറ്റവും ജനസാന്ദ്രത കൂടിയ പ്രദേശങ്ങളിൽ ഒന്നാണിത്. 6.05 റിക്ട്ടർ സ്കെയിലിൽ രേഖപ്പെടുത്തിയ ഭൂചലനത്തിൽ വലിയ കെട്ടിടങ്ങൾ പലതും തകർന്നു വീണു. അഞ്ച് പേർ മരിച്ചുവെന്നാണ് പ്രാഥമിക വിവരം. മരണസംഖ്യ ഇനിയും ഉയരാനിടയുണ്ടെന്നാണ് സൂചന. ദുരന്ത നിവാരണ സേനയും സൈന്യവും പ്രദേശത്ത് രക്ഷാ പ്രവർത്തനം നടത്തുകയാണ്.
പ്രദേശത്തെ വന്‍കിട കെട്ടിടങ്ങള്‍ പലതും ഭൂചലനത്തില്‍ നിലംപൊത്തി ജാവാ തീരത്ത് സുനാമി (Tsunami) മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. തീരപ്രദേശത്ത് നിന്ന് ആളുകള്‍ കൂട്ടത്തോടെ പാലായനം ചെയ്തുകൊണ്ടിരിക്കുകയാണ്. തകർന്ന് വീണ കെട്ടിടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങി കിടപ്പുണ്ടെന്നാണ് പ്രാഥമിക വിവരം പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്.
മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നു ദേശീയ ദുരന്തനിവാരണ ഏജന്‍സി (Agency) വക്താവ് സുതോപോ പുര്‍വ അറിയിച്ചു. വെള്ളിയാഴ്ച അര്‍ധരാത്രിയോടെയാണ് ഭൂചലനം ഉണ്ടായത്. ഭൂരിഭാഗം പേരും ഉറക്കിത്തിലായിരുന്നു. പലർക്കും ഇറങ്ങി ഒാടാൻ സമയം കിട്ടിയില്ല. ഇങ്ങിനെ സംഭവിച്ചിട്ടുണ്ടെങ്കിൽ മരണ സംഖ്യ ക്രമാതീതമായി ഉയരുമെന്ന കാര്യത്തിൽ സംശയമില്ല.
ഏതാണ്ട് 82 കിലോ മീറ്റർ ചുറ്റളവിലാണ് ചലനം അനുഭവപ്പെട്ടത്. 2018-ൽ ഭൂചലനവും തുടർന്നുണ്ടായ സുനാമിക്കും മരിച്ചത് 4000ത്തോളം പേരാണ്. 2004-ൽ സുമാത്രയിലുണ്ടായ ഭൂചലനത്തിലും തുടർന്നുണ്ടായ സുനാമിയിലും 170000 പേരാണ് ഇന്തോനേഷ്യയിൽ മരിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...