കനേഡിയന്‍ പ്രവിശ്യയായ അല്‍ബെര്‍ട്ടയുടെ വടക്കേ നഗരമായ ഫോര്‍ട്ട്‌മക്മുറേയില്‍ ഉണ്ടായ കാട്ടുതീയെ തുടര്‍ന്ന് 88,000 പേരെ ഒഴിപ്പിച്ചു.7500 ഹെക്ടറിലധികം സ്ഥലങ്ങളിലാണ് കാട്ടുതീ പടര്‍ന്നത്. തീ പടരുന്നത്‌ നിയന്ത്രിക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് ഒഴിപ്പിക്കല്‍ നടപടി. തീയണക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്, ആര്‍മിയും എയര്‍ ഫോഴ്സും രക്ഷദൌത്യവുമായി ഫോര്‍ട്ട്‌മക്മുറേയിലേക്ക് പുറപ്പെട്ടിട്ടുണ്ട്, പക്ഷെ രണ്ട് ദിവസം കഴിഞ്ഞാലെ അവര്‍ക്ക് അവിടെ എത്താന്‍ സാധിക്കുകയുള്ളൂ . കാനഡയിലെ പെട്രോളിയം ഉല്‍പാദിപ്പിക്കുന്ന പ്രധാനകേന്ദ്രം ആണ് ഫോര്‍ട്ട് മക്മുറേ, മേഖലയില്‍ കാട്ടുതീ പലപ്പോഴും നാശം വിതച്ചിട്ടുണ്ടെങ്കിലും ആദ്യമാണ് ഇത്രയും വലിയ ജനവാസ കേന്ദ്രങ്ങള്‍ ഒഴിപ്പിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഫോര്‍ട്ട്‌മക്മുറേയില്‍ ഞായറാഴ്ച്ചയാണ് കാട്ടുതീ പടരാന്‍ തുടങ്ങിയത്. ചൊവാഴ്ച്ച വരെ തീ രക്ഷാപ്രവര്‍ത്തകരുടെ നിയന്ത്രണത്തിലായിരുന്നെങ്കിലും, അപ്രതീഷ കാറ്റിന്‍റെ ഗതി മാറ്റാതെ തുടര്‍ന്ന് വീണ്ടും നിയന്ത്രണാധീതമാകുകയായിരുന്നു. തീ അണയ്ക്കാനുള്ള എല്ലാ ശ്രമങ്ങളെയും പരാജയപ്പെടുത്തുന്ന രീതിയിലാണ്  കാട്ടുതീ പടര്‍ന്നു പോകുന്നതെന്നാണ് അല്‍ബെര്‍ട്ടയുടെ കൃഷിയും വനസംരക്ഷണം മന്ത്രാലയത്തിന്‍റെ മെമ്പറായ ബേര്‍ണി ഷിമിറ്റ് പറയുന്നത്. ഇതു വരെ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് കിട്ടുന്ന വിവരം.


ഫോര്‍ട്ട്‌മക്മുറേയില്‍ കൂടുതല്‍ ഹെലികോപ്റ്ററുകള്‍ സഹായത്തിന് എത്തുന്നു.

 


ഫോര്‍ട്ട്‌മക്മുറേയില്‍ 88,000 പേരെ ഒഴിപ്പിച്ചു. ആദ്യമാണ് ഇത്രയും വലിയ ജനവാസ കേന്ദ്രങ്ങള്‍ ഒഴിപ്പിക്കുന്നത്.

ഇന്ധനങ്ങൾ പൂര്‍ണമായും  ഫോര്‍ട്ട്‌മക്മുറേയില്‍ നിന്ന്  മാറ്റുന്നു.

 


കാട്ടുതീ 10,000 ഹെക്ടറിലധികം സ്ഥലങ്ങളിലേക്ക് പടര്‍ന്നു.