ഫിലിപ്പൈൻസിൽ വീശിയടിച്ച് മെഗി ചുഴലിക്കാറ്റ്. മഴയിലും മണ്ണിടിച്ചിലിലും മരണം 25 കടന്നു
ലെയ്തി പ്രവിശ്യയിലെ ബേബേ സിറ്റിയിൽ മണ്ണിടിച്ചിലിനെ തുടർന്ന് 22 പേരാണ് മരിച്ചത്. ഇവരുടെ മൃതദേഹങ്ങൾ മണ്ണിനടയിൽ അകപ്പെട്ടു പോയതിനാൽ ഏറെ നേരം പരിശ്രമിച്ചാണ് രക്ഷാപ്രവർത്തകർ പുറത്തെടുത്തത്.
ഫിലിപ്പൈൻസിൽ മഴക്കെടുതികളിൽ മരിച്ചവരുടെ എണ്ണം 25 കടന്നു. ശക്തമായ കാറ്റിലും മഴയിലും പല സ്ഥലങ്ങളിലും മണ്ണിടിച്ചിൽ ഉണ്ടായി. മെഗി ചുഴലിക്കാറ്റിനെ തുടർന്നാണ് രാജ്യത്ത് കനത്ത മഴ പെയ്തത്. 65 കിലോമീറ്റർ വരെ വേഗത്തിൽ വീശിയ കാറ്റ് പല സ്ഥലങ്ങളിലും കനത്ത നാശം വിതച്ചു. 13,000ൽ അധികം പേർക്കാണ് കാറ്റിനെ തുടർന്ന് വീടും വസ്തുക്കളും നഷ്ടമായത്. രാജ്യത്തിന്റെ കിഴക്കൻ തീരത്താണ് കാറ്റ് കൂടുതൽ നാശം വിതച്ചത്.
ലെയ്തി പ്രവിശ്യയിലെ ബേബേ സിറ്റിയിൽ മണ്ണിടിച്ചിലിനെ തുടർന്ന് 22 പേരാണ് മരിച്ചത്. ഇവരുടെ മൃതദേഹങ്ങൾ മണ്ണിനടയിൽ അകപ്പെട്ടു പോയതിനാൽ ഏറെ നേരം പരിശ്രമിച്ചാണ് രക്ഷാപ്രവർത്തകർ പുറത്തെടുത്തത്. മലകൾ നിറഞ്ഞ പ്രദേശമായതിനാൽ ഇവിടെ താമസിക്കുന്നവർ വലിയ ഭീതിയിലാണ്. കഴിഞ്ഞ വർഷം ഡിസംബറിൽ റായ് എന്ന ചുഴലിക്കാറ്റിനെ തുടർന്ന് 375 പേരാണ് രാജ്യത്ത് കൊല്ലപ്പെട്ടത്. 2006 മുതൽ ഫിലിപ്പൈൻസിൽ നിരവധി തവണയാണ് ചുഴലിക്കാറ്റ് വീശിയത്. കടലിനാൽ ചുറ്റപ്പെട്ടതിനാൽ തന്നെ കടലിൽ രൂപമെടുക്കുന്ന ചുഴലിക്കാറ്റുകൾക്ക് വേഗം കരയിലേക്ക് പ്രവേശിച്ച് നാശം വിതയ്ക്കാമെന്നതും ഫിലിപ്പൈൻസിനെ ദോഷകരമായി ബാധിക്കുന്നു.
Also Read: പാകിസ്ഥാന് ഇനി പുതിയ നായകൻ; ഇമ്രാൻ വീഴ്ത്തി എത്തുന്നത് നവാസ് ഷെരീഫിന്‍റെ സഹോദരൻ
മെഗി ചുഴലിക്കാറ്റിനെ തുടർന്ന് പല സ്ഥലങ്ങളിലും വൈദ്യുതി ബന്ധം നിലച്ചു. കനത്ത മഴയിൽ റോഡുകളും ഒലിച്ചു പോയി. ഒറ്റപ്പെട്ടു പോയ സ്ഥലങ്ങളിലേക്ക് ഭക്ഷണവും വെള്ളവും എത്തിക്കാൻ വലിയ വെല്ലുവിളിയാണ് രക്ഷാപ്രവർത്തകർ നേരിടുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA