ന്യൂയോര്‍ക്ക്: മൈക്രോസോഫ്റ്റ് (Microsoft) സ്ഥാപകന്‍ ബില്‍ ഗേറ്റ്സിന്‍റെ പിതാവും അഭിഭാഷകനുമായിരുന്ന വില്യം എച്ച് ഗേറ്റ്സ് അന്തരിച്ചു. 94 വയസായിരുന്നു. അൽഷിമേഴ്സ് രോഗബാധിതനായിരുന്ന അദ്ദേഹം വാഷിംഗ്‌ടണിലെ ഹൂഡ് കനാലിലെ വസതിയില്‍ കഴിയവെയാണ് അന്ത്യം.


COMMERCIAL BREAK
SCROLL TO CONTINUE READING

വരാനിരിക്കുന്നത് കൊറോണയെക്കാള്‍ വലിയ ദുരന്തം, കരുതിയിരിക്കണം!!


ബില്‍ ഗേറ്റ്സ് (Bill Gates) തന്നെയാണ് പിതാവിന്‍റെ മരണവാര്‍ത്ത സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. 'അച്ഛനായിരുന്നു 'യദാര്‍ത്ഥ' ബില്‍ ഗേറ്റ്സ്. ഞാന്‍ ശ്രമിച്ചത് അദ്ദേഹത്തെ പോലെയാകാനായിരുന്നു. ഞാനെന്നും അദ്ദേഹത്തെ മിസ്‌ ചെയ്യും.' -ബില്‍ ഗേറ്റ്സ് കുറിച്ചു.  


അമേരിക്കയിലെ തിരഞ്ഞെടുപ്പും ട്വിറ്റര്‍ ഹാക്കി൦ഗും; ആശങ്കയറിയിച്ച് വിദഗ്തര്‍!


1925 നവംബര്‍ 30ന് വാഷിംഗ്‌ടണി(Washington)ലാണ് വില്യം ഗേറ്റ്സിന്‍റെ ജനനം. ക്രിസ്ത്യന്‍ ബ്ലേക്ക്, എലിസബത്ത് മക്ഫി എന്നിവരാണ്‌ മറ്റ് മക്കള്‍. 1994ലാണ് വില്യം ഗേറ്റ്സ്, ബില്‍ ഗേറ്റ്സ്, മെലിന്‍ഡ എന്നിവര്‍ ചേര്‍ന്ന് സംയുക്തമായി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. 


ലോകത്തിന് മുഴുവന്‍ ആവശ്യമായ COVID 19 വാക്സിനുണ്ടാക്കാന്‍ ഇന്ത്യയ്ക്കാകും -ബില്‍ ഗേറ്റ്സ്


തന്‍റെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് അടിത്തറ പാകിയത്‌ തന്‍റെ പിതാവാണെന്ന് പല വേദികളിലും ബില്‍ ഗേറ്റ്സ് പറഞ്ഞിട്ടുണ്ട്. പിതാവില്ലാതെ ബില്‍ ആന്‍ഡ്‌ മെലിന്‍ഡ ഫൗണ്ടേഷന്‍ ഈ നിലയിലേക്ക് ഉയരില്ലായിരുന്നുവെന്നും ഫൗണ്ടേഷന്‍റെ ഉന്നമനത്തിനായി മറ്റാരെക്കാളും  പ്രയത്നിച്ചത് തന്‍റെ പിതാവണെന്നും അദ്ദേഹം പറഞ്ഞിരുന്നു.