The Hague, Netherlands: യൂറോപ്പ്യൻ രാജ്യങ്ങളിൽ മോഡേണ വാക്‌സിൻ (Moderna Vaccine ) 12 മുതൽ 17 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് ഉപയോഗിക്കാൻ യൂറോപ്പ്യൻ മെഡിസിൻസ് ഏജൻസി അനുമതി നൽകി. വെള്ളിയാഴ്ചയാണ് കുട്ടികളിൽ വാക്‌സിൻ ഉപയോഗിക്കാൻ അനുമതി നൽകിയത്. യൂറോപ്പിൽ കുട്ടികളിൽ ഉപയോഗിക്കാൻ അനുമതി ലഭിച്ച രണ്ടാമത്തെ വാക്‌സിനാണ് മോഡേണ.


COMMERCIAL BREAK
SCROLL TO CONTINUE READING

കുട്ടികളിൽ വാക്‌സിൻ (Covid Vaccine) ഉപയോഗിക്കുന്നത് 18 വയസ്സുള്ളവരിൽ വാക്‌സിൻ ഉപയോഗിക്കുന്ന രീതിയിൽ തന്നെ ആയിരിക്കുമെന്നും യൂറോപ്പ്യൻ മെഡിസിൻസ് ഏജൻസി പറഞ്ഞു. നാല് ആഴ്ചകളുടെ ഇടവേളയിൽ 2 ഡോസുകളായി ആണ് വാക്‌സിൻ നൽകുന്നത്. 


ALSO READ: Covid 19 Sydney : വീണ്ടും ഉയർന്ന സിഡ്‌നിയിലെ കോവിഡ് കേസുകൾ; അടിയന്തരാവസ്ഥയെന്ന് നേതാക്കൾ


മെയിൽ ഫൈസർ വാക്‌സിന് കുട്ടികളിൽ അനുമതി നൽകിയതിന് പിന്നാലെയാണ് മോഡേണ വാക്‌സിനും അനുമതി നൽകിയിരിക്കുന്നത്. 12 മുതൽ 17 വയസ്സ് വരെ പ്രായമുള്ള 3732 കുട്ടികളിൽ വാക്‌സിന്റെ ഫലം പരിശിധിച്ചതിന് ശേഷമാണ് തീരുമാനമെന്ന് യൂറോപ്പ്യൻ മെഡിസിൻസ് ഏജൻസി അറിയിച്ചു.


ALSO READ: Covid 19 & Life Expectancy : അമേരിക്കയിലെ ജനങ്ങളുടെ ആയുർദൈർഖ്യം കുത്തനെ കുറഞ്ഞു; കോവിഡ് മഹാമാരി മൂലമെന്ന് പഠനം


18 നും 25 നും ഇടയിൽ പ്രായമുള്ളവർക്ക് വാക്‌സിൻ നൽകുമ്പോൾ ഉദയ അതെ പ്രതികരണമാണ് 12 മുതൽ 17 വയസ്സ് വരെ പ്രായമുള്ള കുട്ടികളിൽ നിന്ന് ലഭിച്ചതെന്നും ഏജൻസി അറിയിച്ചു. ജനിതക വസ്തുക്കൾ ഉപയോഗിച്ച് കൊറോണവൈറസിന്റെ സ്പൈക്ക് പ്രോടീൻ നിർമ്മിക്കുകയാണ് ഈ വാക്‌സിൻ ചെയ്യുന്നത്.


ALSO READ: COVID Vaccine രണ്ട് ഡോസ് സ്വീകരിച്ചിട്ടും UK ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദിന് കോവിഡ്


സ്പൈക്ക് പ്രോടീൻ ഉണ്ടാക്കുമ്പോൾ, ശെരിക്കും കൊറോണ വൈറസ് ബാധിച്ചത് പോലെ ശരീരം പ്രതിരോധിക്കുകയും, അതിനെതിരെ ആന്റിബോഡി ഉണ്ടാക്കുകയും ചെയ്യും. വെള്ളിയാഴ്ച  അനുസരിച്ച 200 മില്യൺ ആളുകൾ ഇതുനോടകം തന്നെ 2 ഡോസ് കോവിഡ് വാക്‌സിനുകളും സ്വീകരിച്ച കഴിഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.