ബെയ്ജിംഗ്:  ചൈനീസ് ആപ്പുകൾ നിരോധിക്കുന്നതിന് പിന്നിൽ മോദിയുടെ ആത്മനിർഭർ ഭാരതാണെന്ന് (Athmanibhar Bharath Abhiyan) ആരോപണവുമായി ചൈനീസ് മാധ്യമങ്ങൾ രംഗത്ത്.  ചൈനീസ് മാധ്യമങ്ങൾ ഇന്ത്യയുടെ നടപടിയെ വിമർശിക്കുന്നുണ്ടെങ്കിലും ഇന്ത്യ ഐടി രംഗത്ത് കൈവരിച്ച നേട്ടങ്ങളെക്കുറിച്ചും പറഞ്ഞു.  


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ത്യയുടെ നീക്കം ചൈനയുമായുള്ള ശത്രുത വർധിപ്പിക്കാനും ഒപ്പം ചൈനീസ് നിക്ഷേപകർക്ക് നഷ്ടമുണ്ടാക്കാനുമുള്ളതാണ് എങ്കിലും ഇതിനു പിന്നിൽ മറ്റ് ചില കാരണങ്ങൾ കൂടിയുണ്ടെന്നാണ് ഗ്ലോബൽ ടൈംസ് (Global Times) റിപ്പോർട്ട് ചെയ്തു. പബ്ജി ആപ് വഴി ഇന്ത്യൻ ഉപയോക്താക്കളിൽ നിന്നും 2019 ൽ 100 ദശലക്ഷം ഡോളർ ആണ് ചൈന സമ്പാദിച്ചത്.  


Also read: കഞ്ചാവ് ഉത്പാദനത്തിന് പച്ചക്കൊടി കാട്ടി പാക് സർക്കാർ..! 


മൊബൈൽ ഗെയിമുകൾക്കായി ഇന്ത്യൻ ഉപയോക്താക്കൾ ചെലവഴിച്ചതിന്റെ നാലിലൊന്നും ഈ പബ്ജിയ്ക്ക് വേണ്ടിയായിരുന്നു.  അതുകൊണ്ടുതന്നെ ഈ ആപ്പിന്റെ നിരോധനം പ്രഖ്യാപിച്ചതു മുതൽ കമ്പനികളുടെ ഓഹരി വിപണി തകരുകയായിരുന്നു.  


ആപ് നോരോധിച്ചത് കൊണ്ട് ചൈനയ്ക്ക് വലിയ നഷ്ടമുണ്ടായിയെങ്കിലും ഈ രംഗത്ത് ഇന്ത്യ ചുവടുറപ്പിക്കുന്നത് മറക്കാനാവില്ലയെന്നും സോഫ്റ്റ്‌വെയർ വികസനത്തിലും മറ്റ് മേഖലകളിലും ഇന്ത്യയ്ക്ക് വളരെ ഉയർന്ന ശേഷിയുണ്ട്. ഐടി വ്യവസായങ്ങൾക്ക് സ്വതന്ത്രമായി വളരാൻ മൂലധന പിന്തുണ കുറവാണെങ്കിലും സാഹചര്യങ്ങൾ അനുകൂലമാക്കാൻ മോദി സർക്കാരും, യുഎസും ഒപ്പമുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.  


Also read: ഇന്ത്യ സമ്മതിച്ചാല്‍ വെള്ളിയാഴ്ച ചര്‍ച്ച; സമയം ചോദിച്ച് ചൈന


ആപ് നിരോധനം വഴി നേട്ടം അമേരിക്കയ്ക്കും ലഭിക്കും.  അതുകൊണ്ട് അമേരിക്ക അതിർത്തി തർക്കത്തിലും അതുപോലെ പ്രതിരോധ മേഖലയിലും ഇന്ത്യയ്ക്ക് തുണയായി നിൽക്കും.  മാത്രമല്ല ആപ്പുകൾ നിരോധിക്കാനുള്ള ഇന്ത്യയുടെ നീക്കം പെട്ടെന്നുള്ള തീരുമാനമായിരുന്നില്ലയെന്നും മറിച്ച് ഇത് മാസങ്ങൾ നീണ്ട ആലോചനകളുടെയും , ആസൂത്രണങ്ങളുടെയും അനന്തര ഫലമായിരുന്നുവെന്നും ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഇതിനെല്ലാത്തിനും കാരണം ആത്മനിർഭറിന്റെ (Athmanibhar Bharath Abhiyan) പ്രഖ്യാപനവും കൂടാതെ നിരോധിച്ച ആപ്പുകൾക്ക് പകരം ആപ്പുകൾ ഇന്ത്യ സൃഷ്ടിക്കുന്നുവെന്ന വാർത്തളുമാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.