ഇന്ത്യ സമ്മതിച്ചാല്‍ വെള്ളിയാഴ്ച ചര്‍ച്ച; സമയം ചോദിച്ച് ചൈന

ചൈനീസ് പ്രതിരോധ മന്ത്രി നേരിട്ടാണ് ചര്‍ച്ചയ്ക്ക് സമയം ചോദിച്ചത്. ഇന്ത്യ സമ്മതിച്ചാല്‍ വെള്ളിയാഴ്ച മോസ്കോയില്‍ ചര്‍ച്ച നടക്കും.

Last Updated : Sep 4, 2020, 08:56 AM IST
  • ഇന്ത്യന്‍ സേനാമേധാവികള്‍ കഴിഞ്ഞ ദിവസം അതിര്‍ത്തിയിലെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ചൈനയുടെ സമാധാന നീക്കം എന്നതാണ് ശ്രദ്ധേയം.
  • ലോകത്താകമാനം കൊറോണ വൈറസ് വ്യാപിക്കുമ്പോള്‍ സംഘര്‍ഷം സൃഷ്ടിക്കാനാണ് ചൈനയുടെ ശ്രമമെന്ന് യുഎസ് നയതന്ത്രജ്ഞന്‍ ഡേവിഡ്‌ സ്റ്റില്‍വെല്‍ വിമര്‍ശിച്ചു.
ഇന്ത്യ സമ്മതിച്ചാല്‍ വെള്ളിയാഴ്ച ചര്‍ച്ച; സമയം ചോദിച്ച് ചൈന

അതിര്‍ത്തി പ്രശ്നങ്ങള്‍ക്കിടെ ഇന്ത്യയുമായി പ്രതിരോധതല ചര്‍ച്ചയ്ക്ക് തയാറാണെന്ന് അറിയിച്ച് ചൈന. ചൈനീസ് പ്രതിരോധ മന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍, ചൈനയുടെ ക്ഷണത്തോടെ ഇതുവരെ പ്രതികരിക്കാന്‍ ഇന്ത്യ തയാറായിട്ടില്ല. 

ചൈനയ്ക്ക് വീണ്ടും തിരിച്ചടി; പബ്ജി ഉൾപ്പെടെ 118 ചൈനീസ് ആപ്പുകൾ നിരോധിച്ച് കേന്ദ്ര സർക്കാർ

ചൈനീസ് പ്രതിരോധ മന്ത്രി നേരിട്ടാണ് ചര്‍ച്ചയ്ക്ക് സമയം ചോദിച്ചത്. ഇന്ത്യ സമ്മതിച്ചാല്‍ വെള്ളിയാഴ്ച മോസ്കോയില്‍ ചര്‍ച്ച നടക്കും. ഇന്ത്യന്‍ പ്രതിരോധ മന്ത്രി രാജ്നാഥ്‌ സിംഗാണ് ചൈനീസ് പ്രതിനിധികളുമായി ചര്‍ച്ച നടത്തുക. ഷാങ്ഹായ് ഉച്ചക്കോടിയ്ക്കിടെയാകും ചര്‍ച്ച. ഇന്ത്യയുള്‍പ്പടെ എട്ട് രാജ്യങ്ങളാണ്‌ ഷാങ്ഹായ് ഉച്ചക്കോടിയില്‍ പങ്കെടുക്കുന്നത്.

കോവിഡ് വ്യാപനം കുറഞ്ഞു;ചൈനയില്‍ സ്കൂളുകള്‍ തുറക്കുന്നു!

ഇന്ത്യന്‍ സേനാമേധാവികള്‍ കഴിഞ്ഞ ദിവസം അതിര്‍ത്തിയിലെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ചൈനയുടെ സമാധാന നീക്കം എന്നതാണ് ശ്രദ്ധേയം. അതിര്‍ത്തിയിലെത്തിയ കരസേന മേധാവികള്‍ ഏത് സാഹചര്യവും നേരിടാന്‍ തയാറാണെന്ന് വ്യക്തമാക്കിയിരുന്നു. അതിര്‍ത്തിയില്‍ സമാധാനം പുന:സ്ഥാപിക്കണമെന്ന് ഇന്ത്യ ചൈനയോട് ആവശ്യപ്പെട്ടിരുന്നു. 

ചൈനയോട് കടുപ്പിച്ച് തന്നെ ഇന്ത്യ;ചൈനീസ് കമ്പനികളില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതിക്ക് നിയന്ത്രണം!

 

ഇതിനിടെ, ചൈനയെ വിമര്‍ശിച്ച് യുഎസ് രംഗത്തെത്തി. ലോകത്താകമാനം കൊറോണ വൈറസ് വ്യാപിക്കുമ്പോള്‍ സംഘര്‍ഷം സൃഷ്ടിക്കാനാണ് ചൈനയുടെ ശ്രമമെന്ന് യുഎസ് നയതന്ത്രജ്ഞന്‍ ഡേവിഡ്‌ സ്റ്റില്‍വെല്‍ വിമര്‍ശിച്ചു.

More Stories

Trending News