Naypyitaw : മ്യാൻമറിൽ ജനാധിപത്യ സർക്കാരിനെ അട്ടിമറിച്ച് അധികാരം പിടിച്ചടക്കി പട്ടാള ഭരണം വന്നതിന് പിന്നാലെ രാജ്യത്തെ സ്ഥിതി രൂക്ഷമാകുന്നു. ഫെബ്രവരി 7 മുതൽ മ്യാൻമറിൽ അനിശ്ചിതക്കാലത്തേക്ക് Facebook തുടങ്ങിയ Social Media കൾക്ക് താൽക്കാലികമായ നിരോധനം ഏർപ്പെടുമെന്ന് മ്യാൻമാറിലെ Communications and Informations മന്ത്രാലയം അറിയിച്ചു. രാജ്യത്ത് സമാധാനം നിലനിർത്തുന്നതിന് വേണ്ടിയാണ് ഫേസ്ബുക്ക് തുടങ്ങിയവയ്ക്ക് നിരോധനം ഏ‌‍ർപ്പെടുത്തുന്നതെന്ന് മന്ത്രാലയം ഓൺലൈനിലൂടെ പ്രസദ്ധീകരിച്ച കുറുപ്പിൽ പറയുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം കഴിഞ്ഞ ദിവസം മുതൽ തന്നെ ഫേസ്ബുക്കിന്റെ പ്രവർത്തനം മ്യാൻമാറിൽ നിലച്ചതായി ഉപഭോക്താക്കൾ അറിയിച്ചു. സർക്കാരിന്റെ അധീനതയിലുള്ള ടെലികോം സേവനദാതാക്കളായ MPT പൂർണമായും തങ്ങളുടെ ഉപഭോക്താകൾക്ക് ഫേസ്ബുക്ക്  സർവീസ് നിർത്തലാക്കി. 23 മില്ല്യൺ ഉപഭോക്താക്കളാണ് എംപിടിക്ക് മ്യാൻമറിലുള്ളത്. ഫേസ്ബുക്കിനെ കുടാതെ കമ്പിനിയിടെ മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളായ മെസെഞ്ചറിന്റെയും ഇൻസ്റ്റാ​ഗ്രാമിന്റെയും വാട്സ്ആപ്പിന്റെയും (WhatsApp) പ്രവർത്തനം നിർത്തലാക്കിട്ടുണ്ട്.


ALSO READ: Aung San Suu Kyi യെയും പ്രസിഡിന്റിനെയും ഉടൻ വിട്ടയക്കണം ഇല്ലെങ്കിൽ Myanmar കനത്ത തിരിച്ചടി നേരിടുമെന്ന് US President Joe Biden


എന്നാൽ മ്യാൻമറി.ൽ ഏറ്റവും കുടുതൽ ഉപഭോക്തക്കളുള്ള ടെലിനോർ സർക്കാരിന്റെ നിർദേശ പ്രകാരം ഫേസ്ബുക്ക് (Facebook) മാത്രമാണ് ഉപയോഗിക്കുന്നതിൽ വിലക്കിയിരിക്കുന്നതെന്ന് അറിയിച്ചിട്ടുണ്ട്. അതേമയം ഫേസ്ബുക്ക് വക്താവ് ആൻഡി സ്റ്റോൺ ഫേസ്ബുക്കിന്റെ പ്രവർത്തനം പഴയ സ്ഥിതിയിലാക്കണമെന്ന് മ്യാൻമറിന്റെ ഭരണക്കർത്താക്കളോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഏകദേശം 53 മില്ല്യൺ ഉപഭോക്താക്കളാണ് മ്യാൻമറിൽ ഫേസ്ബുക്കിനുള്ളത്.


പക്ഷെ രാജ്യത്തിന്റെ സ്ഥിരതയെ നശിപ്പിക്കുന്നതിനായി ചിലർ ഫേസ്ബുക്ക് പോലയുള്ള മാധ്യമങ്ങൾ ഉപയോഗിച്ച് തെറ്റായ വിവരങ്ങളും വ്യാജവാ‍ർത്തകളും (Hoax News) പ്രചരിപ്പിക്കുന്നുയെന്നാണ് മന്ത്രാലയം പുറത്ത് വിട്ട കത്തിൽ പറയുന്നത്. 


ALSO READ: Myanmar വീണ്ടും പട്ടാള ഭരണത്തിലേക്ക്; Aung San Suu Kyi അറസ്റ്റിൽ


കഴിഞ്ഞ ദിവസം മ്യാനമാറിൽ ജനാധിപത്യം വ്യവസ്ഥയിൽ തെരഞ്ഞെടുത്ത നെബോൽ സമ്മാന ജേതാവ് ഓങ് സാൻ സൂചിയെയും (Aung San Suu Kyi) അവരുടെ പാർട്ടിയായ നാഷ്ണൽ ലീ​ഗ് ഫോർ ഡെമോക്രസി നേതാക്കളെ മ്യാൻമാറിലെ സൈന്യം തടങ്കിലാക്കുകയായിരുന്നു. യാതൊരു മുന്നറിയിപ്പമില്ലാതെ സൈന്യ നേതാക്കളെ ബന്ദികളാക്കി മ്യാൻമറി പട്ടാള ഭരണം ഏർപ്പെടുത്തുകയായിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.