Naypyitaw:  മ്യാൻമറിലെ ദേശീയ നേതാവ് Aung San Suu Kyi വീഡിയോ കോൺഫെറെൻസിലൂടെ തിങ്കളാഴ്ച്ച കോടതിയിൽ ഹാജരായി. തടവിലാക്കപ്പെട്ട ശേഷം ഇത് രണ്ടാം തവണയാണ് Aung San Suu Kyiയെ കോടതിയുടെ മുമ്പിൽ ഹാജരാകുന്നത്. Suu Kyi വിചാരണയ്ക്കിടയിൽ ആരോഗ്യവതിയായി ആണ് കാണപ്പെട്ടതെന്ന്  Suu Kyiയുടെ അഭിഭാഷക വൃത്തം അറിയിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Aung San Suu Kyiയ്ക്കെതിരെ  ജനാധിപത്യ വ്യവസ്ഥകളെ അട്ടിമറിച്ച് പട്ടാളം ഭരണം ഏറ്റെടുത്ത് ഭരണം ആരംഭിച്ചപ്പോൾ എഴുതിയ കുറ്റപത്രത്തിൽ പുതിയ രണ്ട് ക്രിമിനൽ കുറ്റങ്ങൾ കൂടി എഴുതി ചേർത്തു. ഈ പുതിയ രണ്ട് ക്രിമിനൽ കുറ്റങ്ങൾ എഴുതി ചേർത്തതോടെ തിങ്കളാഴ്ച്ച നടന്ന വിചാരണ കൂടുതൽ സങ്കീർണമായി. അതിൽ ഒരു കുറ്റം രാജ്യത്തിൻറെ കൊളോണിയൽ കാലഘട്ടത്തിലെ പീനൽ കോഡ് പ്രകാരമുള്ളതാണ്. ആളുകളിൽ ജാഗ്രതയോ ഭയമോ ഉണ്ടാക്കുന്ന ഒരു വിവരങ്ങളും പബ്ലിഷ് ചെയ്യാൻ പാടില്ല എന്ന നിയമ പ്രകാരമാണ് ഒരു കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.


ALSO READ: Thailand ൽ രാജാവിനെതിരെ പ്രതിഷേധം കനക്കുന്നു Bangkok ൽ സമരക്കാരും പൊലീസും ഏറ്റുമുട്ടി


Aung San Suu Kyiയെ വിചാരണയ്ക്ക് മുമ്പായി അഭിഭാഷകരോട് സംസാരിക്കാൻ സാധിച്ചിരുന്നില്ലെന്ന് Suu Kyi യുടെ അഭിഭാഷകൻ അറിയിച്ചു. അടുത്ത വിചാരണ മാർച്ച് 15 നാണ് തീരുമാനിച്ചിരിക്കുന്നത്. മ്യാന്മറിൽ 18 പേർ പ്രതിഷേധത്തിൽ മരിച്ചതിന് പിന്നാലെയാണ് Aung San Suu Kyiയെ കോടതിയിൽ ഹാജരാക്കിയത്.  മ്യാന്മറിൽ (Myanmar) ഞയറാഴ്ച്ച പട്ടാള ഭരണം (Military Coup) വേണ്ടെന്നും ജനാധിപത്യം മതിയിയെന്ന് ആവശ്യപ്പെട്ടെത്തിയ പ്രതിഷേധക്കാർക്കെതിരെ പൊലീസ് നടത്തിയ വെടിവെയ്പ്പിലാണ് 18 പേർ മരണപ്പെട്ടത്.


ALSO READ: Covid 19: Srilanka ചൈനീസ് നിർമ്മിത Sinopharm വാക്‌സിന് പകരം ഇന്ത്യൻ നിർമ്മിത വാക്‌സിൻ ഉപയോഗിക്കും


ഫെബ്രുവരി (February) ഒന്നിനാണ് ജനാധിപത്യ വ്യവസ്ഥകളെ അട്ടിമറിച്ച് മ്യാൻമർ വീണ്ടും പട്ടാള ഭരണത്തിലേക്ക് കടന്നത്. കഴിഞ്ഞ 22 ദിവസമായി പട്ടാള ഭരണത്തിനെതിരെ മ്യാന്മറിൽ പ്രതിഷേധം തുടർന്ന് വരികയാണ്.  മ്യാന്‍മര്‍‌ ദേശീയ നേതാവും സമാധാന നൊബേല്‍ ജേതാവുമായ Aung San Suu Kyi യേയും പ്രസിഡന്റ് വിന്‍ വിന്‍ മയന്റും ഉള്‍പ്പെടെയുള്ളവരെ സൈന്യം തടങ്കലിലാക്കുകയും ചെയ്തു. തിരഞ്ഞെടുപ്പിലൂടെ വീണ്ടും അധികാരത്തിൽ കയറാൻ തയ്യാറെടുത്തിരിക്കവെയാണ് പട്ടാളം അധികാരം പിടിച്ചെടുത്തത്. മാത്രമല്ല രാജ്യത്തെ ഔദ്യോഗിക ടിവി, റേഡിയോ ഉള്‍പ്പടെയുള്ള ആശയവിനിമയ മാധ്യമങ്ങളുടെ പ്രവര്‍ത്തനവും നിര്‍ത്തിവെച്ചിരുന്നു. 


ALSO READ: Pakistan: ഹിന്ദു ദൈവത്തെ അപമാനിച്ച് പാക്‌ നിയമ വിദഗ്ധന്‍, പിന്നീട് സംഭവിച്ചത്


തങ്ങൾക്ക് പട്ടാള ഭരണം വേണ്ടെന്നും ജനാധിപത്യം മതിയിയെന്നുമാണ് പ്രതിഷേധിക്കുന്നവരുടെ ആവശ്യം. പ്രതിഷേധത്തിന്റെ ആദ്യഘട്ടത്തിൽ മ്യാന്മറിൽ ഇന്റർനെറ്റും (Internet) ഫോൺ സർവീസുകളും നിർത്തിവെച്ചിരുന്നെങ്കിലും പിറ്റേ ദിവസം പുനസ്ഥാപിച്ചു.  വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ച് ഭരണാധികാരികൾ ട്വിറ്ററും (Twitter) ഇൻസ്റ്റഗ്രാമും ബാൻ ചെയ്‌തിരുന്നു. അതിന് മുമ്പ് ഫേസ്ബുക്കും ഭാഗികമായി ബാൻ ചെയ്തിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.