ബര്‍ലിന്‍: ലോകത്തെ മികച്ച നേതാക്കളില്‍ മൂന്നാമനായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. 


COMMERCIAL BREAK
SCROLL TO CONTINUE READING

യുകെ ആസ്ഥാനമായ ഡെവലപ്‌മെന്‍റ് ആക്കാദമി നടത്തിയ പഠനമാണ് ലോകത്തിലെ മികച്ച നേതാക്കളുടെ പട്ടിക തയാറാക്കിയിരിക്കുന്നത്. പൊതുപ്രഭാഷങ്ങളില്‍ തിളങ്ങുന്ന മോദി(Narendra Modi)യുടെ അവതരണ ശൈലിയാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത് എന്നാണ് പഠനത്തില്‍ പറയുന്നത്. 


ശാസ്ത്രീയ സമീപനവും മികച്ച ഭരണനേതൃത്വവു൦, കോവിഡിനെ പിടിച്ചുകെട്ടി ന്യൂസിലാന്‍ഡ്..!!


ജനങ്ങളുമായി വളരെ നന്നായി ഇടപഴകുന്ന മോദിയുടെ സന്ദേശങ്ങള്‍ ജനങ്ങളെ ആകര്‍ഷിക്കുന്നത് അദ്ദേഹത്തിന്റെ കണ്ണുകളും പോസിറ്റീവ് ശരീര ഭാഷയും കാരണമാണെന്നും പഠനത്തില്‍ പറയുന്നു.  തന്‍റെ പ്രസംഗം കൂടുതല്‍ ആകര്‍ഷണീയമാക്കാന്‍ അദ്ദേഹം ശബ്ദത്തില്‍ ഏറ്റകുറച്ചിലുകള്‍ വരുത്താറുണ്ടെന്നും പഠനം പറയുന്നു.


എന്നാല്‍, അവതരണ ശൈലിയില്‍ കുറച്ചുകൂടി പുരോഗതി വരുത്തേണ്ട രണ്ടു നേതാക്കളാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും (Boris Johnson) അമേരിക്കാന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപു(Donald Trump)മെന്നും പഠനം പറയുന്നു. ന്യൂസിലാന്‍ഡ്‌ പ്രധാനമന്ത്രി ജെസിന്ദ ആര്‍ഡെ(Jacinda Ardern)നാണ് ലോകത്തെ ഏറ്റവും മികച്ച നേതാക്കളില്‍ ഒന്നാമത്തെയാള്‍.


''നിങ്ങളും അതേ 'ടി'യാണോ?'' 'ചായ' ബന്ധം പറഞ്ഞ് ചിരിപടര്‍ത്തി മോദി!!


ജര്‍മ്മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കലാണ് ഏറ്റവും മികച്ച നേതാക്കളില്‍ രണ്ടാമത്തെയാള്‍.നേതൃത്വപരമായ കഴിവുകളാണ് അംഗലയെ പ്രശംസയ്ക്ക് അര്‍ഹയാക്കിയിരിക്കുന്നത്. അംഗലയുടെ സംസാരശൈലിയും പ്രശംസനീയമാണെന്ന് പഠനത്തില്‍ പറയുന്നു. 


ആദ്യ പത്ത് സ്ഥാനങ്ങളുടെ പട്ടിക: സ്ഥാനം, പേര്, പദവി എന്ന ക്രമത്തില്‍


ഒന്നാം സ്ഥാനം: ജെസിന്ദ ആര്‍ഡെന്‍, ന്യൂസിലാന്‍ഡ്‌ പ്രധാനമന്ത്രി
രണ്ടാം സ്ഥാനം: അംഗല മെര്‍ക്കല്‍, ജര്‍മ്മന്‍ ചാന്‍സലര്‍
മൂന്നാം സ്ഥാനം: നരേന്ദ്ര മോദി, ഇന്ത്യന്‍ പ്രധാനമന്ത്രി
നാലാം സ്ഥാന൦: ജസ്റ്റിന്‍ ട്രൂഡോ, കനേഡിയന്‍ പ്രധാനമന്ത്രി
അഞ്ചാം സ്ഥാനം: നിക്കോള സ്റ്റര്‍ജിയന്‍, സ്കോട്ട്ലാന്‍ഡ്‌ ഫസ്റ്റ് മിനിസ്റ്റര്‍
ആറാം സ്ഥാനം: മെറ്റ് ഫ്രെഡറിക്സെന്‍, ഡെന്‍മാര്‍ക്ക് പ്രധാനമന്ത്രി 
ഏഴാം സ്ഥാനം: ഇമ്മാനുവല്‍ മാക്രോണ്‍, ഫ്രഞ്ച് പ്രസിഡന്‍റ്
എട്ടാം സ്ഥാനം: എര്‍നാ സോള്‍ബെര്‍ഗ്, നോര്‍വേ പ്രധാനമന്ത്രി
ഒന്‍പതാം സ്ഥാനം: ഗ്യൂസെപ്പെ കോണ്ടെ, ഇറ്റാലിയന്‍ പ്രധാനമന്ത്രി 
പത്താം സ്ഥാനം: സ്കോട്ട് മോറിസണ്‍, ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി