''നിങ്ങളും അതേ 'ടി'യാണോ?'' 'ചായ' ബന്ധം പറഞ്ഞ് ചിരിപടര്‍ത്തി മോദി!!

''ഞാനും ടിയുമായി ബന്ധമുണ്ട്. നിങ്ങളും അതേ 'ടി'യാണോ? എന്നായിരുന്നു മോദി(Narendra Modi)യുടെ ചോദ്യം. 

Last Updated : Aug 3, 2020, 12:59 PM IST
  • മെഡിക്കല്‍ ഉപകരണങ്ങള്‍ക്ക് കേസുപാടുകള്‍ സംഭവിച്ചാല്‍ വെര്‍ച്വല്‍ പിന്തുണ കൊടുക്കുന്ന സംവിധാനമാണ് ഗോവിന്ദ് പരിചയപ്പെടുത്തിയത്.
''നിങ്ങളും അതേ 'ടി'യാണോ?'' 'ചായ' ബന്ധം പറഞ്ഞ് ചിരിപടര്‍ത്തി മോദി!!

തൃശൂര്‍: കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം ഓണ്‍ലൈനായി നടത്തുന്ന  സ്മാര്‍ട്ട് ഇന്ത്യ ഹാക്കത്തണില്‍ ചിരിപടര്‍ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. 

കൊടകര സഹൃദയ എഞ്ചിനിയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥിയായ ടി ഗോവിന്ദ് സ്വയം പരിചയപ്പെടുത്തുമ്പോള്‍ മോദി തന്‍റെ 'ടി' ബന്ധം തമാശരൂപേണ പറയുകയായിരുന്നു. ''ഞാനും ടിയുമായി ബന്ധമുണ്ട്. നിങ്ങളും അതേ 'ടി'യാണോ? എന്നായിരുന്നു മോദി(Narendra Modi)യുടെ ചോദ്യം. താനും ടിയുമായി ബന്ധമുണ്ടെന്നു മോദി പറഞ്ഞപ്പോള്‍ ആദ്യം ആര്‍ക്കും ഒന്നും മനസിലായില്ല എന്നതാണ് വാസ്തവം.

പാക് സിസ്റ്റർ ഖമർ മൊഹ്‌സിൻ ഷെയ്ക്ക് പ്രധാനമന്ത്രിയ്ക്ക് രാഖി അയച്ചു

പിന്നാലെ, അദ്ദേഹം അന്തരീക്ഷത്തില്‍ 'TEA' എന്ന് എഴുതി കാണിക്കുകയായിരുന്നു. പ്രൊജക്ടിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മുന്നോടിയായാണ് ഗോവിന്ദ് മോദിയെ സ്വയം പരിചയപ്പെടുത്തിയത്. മെഡിക്കല്‍ ഉപകരണങ്ങള്‍ക്ക് കേസുപാടുകള്‍ സംഭവിച്ചാല്‍ വെര്‍ച്വല്‍ പിന്തുണ കൊടുക്കുന്ന സംവിധാനമാണ് ഗോവിന്ദ് പരിചയപ്പെടുത്തിയത്. ഗോവിന്ദ് ഉള്‍പ്പെട്ട ആറു പേരുടെ സംഘമാണ് 'മിസ്റ്റിക്' എന്ന സംവിധാനം വികസിപ്പിച്ചത്. ഇതേ സംബന്ധിച്ച് ഇവര്‍ ട്വീറ്റ് പങ്കുവച്ചിരുന്നു. 

കൃത്യസമയത്ത് ശരിയായ തീരുമാനങ്ങള്‍, കൊവിഡ് പ്രതിരോധത്തില്‍ ഇന്ത്യ ഏറെ മുന്നില്‍...

ഓണ്‍ലൈന്‍ വഴിയുള്ള അഞ്ച് മിനിറ്റ് അഭിമുഖം പൂര്‍ത്തിയാക്കിയ ശേഷമാണ് ഗോവിന്ദിന് മോദിയുമായി സംവദിക്കാന്‍ അവസരം ലഭിച്ചത്. പുല്ലഴി തിയ്യാടി ഗിരീശന്‍റെയും സുനിതയുടെയും മകനാണ് ഗോവിന്ദ്. സഹൃദയ കോളേജിലെ മൂന്നാം വര്‍ഷ ബയോ മെഡിക്കല്‍ എഞ്ചിനീയറി൦ഗ് വിദ്യാര്‍ത്ഥിയാണ്. ഹാക്കത്തണില്‍ പ്രധാനമന്ത്രിയുമായി സംവാദത്തിന് കേരളത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട മൂന്ന്‌ കോളേജുകളില്‍ ഒന്നാണ് സഹൃദയ.

Trending News