വാഷിംഗ്ടൺ:  ചൈനയിലെ വുഹാനിൽ നിന്നും ലോകരാജ്യങ്ങളിലേക്കുള്ള കോറോണ വൈറസിന്റെ വ്യാപനം തടഞ്ഞില്ലയെന്ന് ആരോപിച്ച് അമേരിക്കൻ പ്രസിഡന്റ് ട്രംപ് ലോകാരോഗ്യ സംഘടനയ്ക്കുള്ള (WHO) സഹായം നിർത്തിവച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

രോഗത്തിന്റെ ഗുരുതരാവസ്ഥ WHO മനസിലാക്കി പെരുമാറിയില്ലെന്ന് ട്രംപ്  ചൂണ്ടിക്കാട്ടി.  കൂടാതെ രോഗ വിവരം മൂടിവെക്കുകയും പ്രശ്നം നല്ലരീതിയിൽ കൈകാര്യം ചെയ്യാത്തതിലും ലോകാരോഗ്യ സംഘടനയുടെ  പങ്ക് വിലയിരുത്തുന്നതിനുള്ള പരിശോധന നടത്തുമെന്നും നിലവിൽ നൽകിവരുന്ന സാമ്പത്തിക സഹായങ്ങൾ നിർത്തി വയ്ക്കുന്നതായും  ട്രംപ് വാർത്താ സമ്മേളനത്തിലാണ് അറിയിച്ചത്. 


Also read: ഗുജറാത്തിലെ കോൺഗ്രസ് എംഎൽഎയ്ക്ക് കോറോണ; മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും നിരീക്ഷണത്തിൽ 


കോറോണ വൈറസ് കൂടുതൽ വ്യാപിക്കുന്നത് തടയാൻ ലോകാരോഗ്യ സംഘടനയ്ക്ക് കഴിഞ്ഞില്ലെന്നും ട്രംപ് വ്യക്തമാക്കി.  ഏറ്റവും കൂടുതൽ സാമ്പത്തിക സഹായം സംഘടനയ്ക്ക് നൽകുന്നത് അമേരിക്കയാണ്.  


കഴിഞ്ഞവർഷം 400 ദശലക്ഷം ഡോളറാണ് അമേരിക്ക നൽകിയത്.  അമേരിക്ക നൽകിയ സാമ്പത്തിക സഹായം ശരിയായ രീതിയിലാണോ ഉപയോഗിച്ചതെന്ന് വിലയിരുത്തുമെന്നും സംഘടനയ്ക്ക് നൽകുന്ന പണം ഇനി എന്തുചെയ്യണം എന്ന കാര്യത്തിൽ ആലോചിക്കുമെന്നും ട്രംപ് പറഞ്ഞു.