ഗുജറാത്തിലെ കോൺഗ്രസ് എംഎൽഎയ്ക്ക് കോറോണ; മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും നിരീക്ഷണത്തിൽ

ഇദ്ദേഹം മുഖ്യമന്ത്രി വിജയ് രൂപാണിയേയും  ഉപമുഖ്യമന്ത്രി നിതിൻ പട്ടേലിനെയും ആഭ്യന്തര സഹമന്ത്രി പ്രദീപ് സിംഗ്  ജഡേജയേയുമായി കൂടിക്കാഴ്ച നടത്തി മണിക്കൂറുകൾക്കുള്ളിലാണ്  രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.   

Last Updated : Apr 15, 2020, 06:42 AM IST
ഗുജറാത്തിലെ കോൺഗ്രസ് എംഎൽഎയ്ക്ക് കോറോണ; മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും നിരീക്ഷണത്തിൽ

അഹമ്മദാബാദ്:  ഗുജറാത്തിലെ കോൺഗ്രസ് എംഎൽഎഇമ്രാൻ ഖഡേവാലയ്ക്ക് കോറോണ (Covid19) സ്ഥിരീകരിച്ചു.  

ഇദ്ദേഹം മുഖ്യമന്ത്രി വിജയ് രൂപാണിയേയും  ഉപമുഖ്യമന്ത്രി നിതിൻ പട്ടേലിനെയും ആഭ്യന്തര സഹമന്ത്രി പ്രദീപ് സിംഗ്  ജഡേജയേയുമായി കൂടിക്കാഴ്ച നടത്തി മണിക്കൂറുകൾക്കുള്ളിലാണ്  രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 

കൂടിക്കാഴ്ച നടത്തുന്ന സമയത്ത് ഖഡേവാലക്കൊപ്പം കോൺഗ്രസ് എംഎൽഎമാരായ സൈലേഷ് പർമർ, ഗ്യാസുദ്ദീൻ ഷെയ്ക്ക് എന്നിവരുമുണ്ടായിരുന്നു.  

Also read: ഉത്തര്‍പ്രദേശില്‍ കോവിഡ് പരിശോധന സംവിധാനം കാര്യക്ഷമമല്ല: പ്രിയങ്ക ഗാന്ധി

കൂടാതെ സേക്രട്ടറിയേറ്റിൽ നിരവധി മാധ്യമ പ്രവർത്തകരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു.  സംസ്ഥാന പൊലീസ് മേധാവിയുമായും ചീഫ് സെക്രട്ടറിയുമായും ഖഡേവാല കൂടിക്കാഴ്ച നടത്തിയിരുന്നു.  

ചില പ്രദേശങ്ങളിൽ കർഫ്യു ഏർപ്പെടുത്തുന്നത് സംബന്ധിച്ച് ചര്ച്ച ചെയ്യാനായിരുന്നു ഖഡേവാല മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.  മുഖ്യമന്ത്രിയുമായി ശാരീരിക സമ്പർക്കം ഉണ്ടായിട്ടില്ല. ഏതാണ്ട് 15-20 അടി അകലത്തിലാണ് ഖഡേവാല ഇരുന്നിരുന്നത്.  

സ്വന്തം മണ്ഡലത്തിൽ കോറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു അദ്ദേഹം.  കൂടാതെ അവിടത്തെ ഹോട്ട് സ്പാട്ടുകളിൽ എത്തി ആളുകൾക്ക് വേണ്ട സഹായവും ബോധവൽക്കരണവും എത്തിച്ചു വരികയായിരുന്നു.  

ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രോട്ടോക്കോൾ അനുസരിച്ച് ഖഡേവാലയെ പരിശോധനയ്ക്ക വിധേയനാക്കിയത്.  

Trending News