നേപ്പാളിലെ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു,ഭരണ കക്ഷിയായ നേപ്പാള്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ നേതൃയോഗം ജൂലായ്‌ 17 ലേക്ക് മാറ്റി.


COMMERCIAL BREAK
SCROLL TO CONTINUE READING

നേരത്തെ നിശ്ചയിച്ചിരുന്ന നേപ്പാള്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ നേതൃയോഗമാണ് പാര്‍ട്ടിയില്‍ നിലനില്‍ക്കുന്ന അഭിപ്രായ ഭിന്നതകളെ തുടര്‍ന്ന് മാറ്റിവെച്ചത്.


പാര്‍ട്ടിയിലെ മുക്തിര്‍ന്ന നേതാക്കള്‍ പ്രധാനമന്ത്രി കെപി ശര്‍മ്മ ഒലിയുടെ രാജി ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ്.


അതേസമയം പ്രധാനമന്ത്രി ഒലി പാര്‍ട്ടി പിളര്‍ത്തുന്നതിനുള്ള ശ്രമങ്ങളുമായി മുന്നോട്ട് പോകുന്നതായാണ് വിവരം.


നേപ്പാള്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയില്‍ ഒലിയുടെ എതിര്‍പക്ഷത്ത് നില്‍ക്കുന്ന പികെ ധഹലും മാധവ് കുമാര്‍ നേപ്പാളും പ്രധാനമന്ത്രിയുടെ രാജി ആവശ്യത്തില്‍ 
ഉറച്ച് നില്‍ക്കുകയാണ്,അത് കൊണ്ട് തന്നെ പ്രധാനമന്ത്രിയുടെ രാജി സംബന്ധിച്ച് ഒരു ധാരണയില്‍ എത്തിയതിന് ശേഷമാകും നേതൃയോഗം ചെരുക എന്നാണ് അറിയുന്നത്.


നിരവധി കൂടിക്കാഴ്ചകള്‍ ഇരുപക്ഷത്തെയും നേതാക്കള്‍ തമ്മില്‍ നടന്നെങ്കിലും പ്രശ്നം പരിഹരിക്കുന്നതിന് കഴിഞ്ഞില്ല ഈ സാഹചര്യത്തിലാണ് 
സ്റ്റാന്‍ഡിംഗ് കമ്മറ്റി മാറ്റിയത്.


Also Read:നേപ്പാള്‍ ഭരണ കക്ഷിയില്‍ ഭിന്നത തുടരുന്നു;നേപ്പാള്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടി നേതൃയോഗം വെള്ളിയാഴ്ച്ചയിലേക്ക് മാറ്റി!


രാജി ആവശ്യത്തില്‍ ധഹല്‍ ഉറച്ചു നില്‍ക്കുന്നത് കൊണ്ട് തന്നെ ചര്‍ച്ചകള്‍ വിജയിക്കുക പ്രയാസകരമാണ് എന്ന നിലപാടിലാണ് ഒലി,
എന്നാല്‍ പാര്‍ട്ടിയെ പിളര്‍ത്താന്‍ ശ്രമിക്കുന്നു എന്ന ആരോപണമാണ് പ്രധാനമന്ത്രിക്കെതിരെ എതിര്‍പക്ഷം ഉയര്‍ത്തുന്നത്.


എന്തായാലും സ്റ്റാന്‍ഡിംഗ് കമ്മറ്റി ചേരുംമുന്‍പ് പികെ ധഹലും പ്രധാനമന്ത്രി ഒലിയും തമ്മില്‍ കൂടിക്കഴ്ച്ചക്കള്‍ നടത്തുന്നതിനും സാധ്യതയുണ്ട്.
പാര്‍ട്ടിയിലെ പ്രതിസന്ധി ഒഴിവാക്കുന്നതിനുള്ള ചര്‍ച്ചകള്‍ നേപ്പാള്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയില്‍ നടക്കുന്നുണ്ട്.