നേപ്പാൾ പ്രധാനമന്ത്രി കെ പി ശർമ ഒലി പ്രതിനിധി സഭയിലെ വിശ്വാസ വോട്ടെടുപ്പിൽ തോറ്റു
പാർലമെന്റിലെ സഭയിൽ ഒലി 93 വോട്ടുകൾ മാത്രമാണ് നേടിയത്. 275 അംഗങ്ങളുള്ള സഭയിൽ 136 വോട്ടാണ് ഭൂരിപക്ഷം തികയ്ക്കാൻ ഒലിക്ക് വേണ്ടിയിരുന്നത്. എന്നാൽ 124 പേരും നേപ്പാൾ പ്രധാനമന്ത്രിക്കെതിരെ വോട്ട് ചെയ്യുകയും ചെയ്തു. നാല് പേര് വിലക്ക് നേരിടുന്നതിനാൽ അവരുടെ വോട്ടും ലഭിച്ചില്ല.
Kathmandu : നേപ്പാൾ പ്രധാനമന്ത്രി കെ പി ശർമ ഒലിക്ക് (KP Sharma Oli) പ്രതിനിധി സഭയിലെ വോട്ടെടുപ്പിൽ തോൽവി. പുഷ്പകമാൽ ദാഹാൽ പ്രചണ്ഡയുടെ സിപിഎൻ (CPN) പാർട്ടി ഒലിക്ക് നൽകിയ പിന്തുണ പിൻവലിച്ചതോടെയാണ് നേപ്പാൾ പ്രധാനമന്ത്രിക്ക് വിശ്വാസ വോട്ടെടുപ്പിൽ പരാജയം നേരിടേണ്ടി വന്നത്.
പാർലമെന്റിലെ സഭയിൽ ഒലി 93 വോട്ടുകൾ മാത്രമാണ് നേടിയത്. 275 അംഗങ്ങളുള്ള സഭയിൽ 136 വോട്ടാണ് ഭൂരിപക്ഷം തികയ്ക്കാൻ ഒലിക്ക് വേണ്ടിയിരുന്നത്. എന്നാൽ 124 പേരും നേപ്പാൾ പ്രധാനമന്ത്രിക്കെതിരെ വോട്ട് ചെയ്യുകയും ചെയ്തു. നാല് പേര് വിലക്ക് നേരിടുന്നതിനാൽ അവരുടെ വോട്ടും ലഭിച്ചില്ല.
ALSO READ : ഗൾഫിലേക്ക് പോകാൻ നേപ്പാൾ വഴി അടഞ്ഞു, പ്രവാസികൾ പ്രതിസന്ധിയിൽ
സിപിഎൻ പാർട്ടി സഖ്യം പിൻവലിച്ചതോടെ സഭയിൽ ഒലിയുടെ സർക്കാരിന് വേണ്ടത്ര പിന്തുള്ള ഇല്ലാതെയായി.
2020 ഡിസംബർ അവസാനം മുതലായിരുന്നു നേപ്പാളിൽ രാഷ്ട്രീയ അസ്ഥിരിത്വം ഉടലെടുത്ത് തുടങ്ങിയത്. ഒലി ആവശ്യപ്രകാരം പ്രസിഡന്റ് ബിഡിയ ദേവി ഭണ്ഡാരി സഭ പിരിച്ച വിട്ട് തിരഞ്ഞെടുപ്പ് നടത്താൻ ആഹ്വാനം ചെയ്യുകയായിരുന്നു. ഏപ്രിൽ 30നും മെയ് 10നുമാണ് തിരഞ്ഞടുപ്പിനായി പ്രഖ്യാപ്പിച്ചിരുന്നത്. പിന്നീട് ഒലിയുടെ പാർട്ടിയായ നേപ്പാൾ കമ്മ്യൂണിസ്റ്റ് പാർട്ടിക്കുള്ളിൽ അസ്വാരസങ്ങൾ ഉടലെടുത്തിട്ടുണ്ട്.
ALSO READ : Nepal Prime Minister കെ.പി ശര്‍മ്മ ഒലിയെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി
പാർട്ടിക്കുള്ളിൽ അസ്വാരസങ്ങളെ തുടർന്ന് ഒലിയെ നേരത്തെ എൻസിപിയിൽ നിന്ന് പുറത്താക്കിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...